വ്രതം (ഇസ്ലാമികം)
ഇസ്ലാമിക അനുഷ്ഠാനം / From Wikipedia, the free encyclopedia
സ്വൌം -صوم- എന്ന അറബി പദം വ്രതം, ഉപവാസം എന്നൊക്കെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു. ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക, അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൌം എന്ന പദത്തിൻറെ ഭാഷാർഥം. നോമ്പ് എന്ന് സാധാരണയായി മലയാളത്തിൽ പറയുന്നു. സാങ്കേതികമായി സുബ്ഹി - ( പ്രഭാത ) നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നത് മുതൽ വൈകീട്ട് മഗ്രിബ് (സന്ധ്യാ നമസ്കാരം) സൂര്യാസ്തമയം
ഉപവാസം / വ്രതം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉപവാസം / വ്രതം (വിവക്ഷകൾ) എന്ന താൾ കാണുക. |
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
വരേയുളള സമയം ആഹാരപാനീയങ്ങൾ ഉൾപ്പെടെ എല്ലാ സുഖ സൗകര്യങ്ങളും അവ ലഭ്യമായിരിക്കെ ത്തന്നെ> ഉപക്ഷേിക്കുന്നതാണ് സ്വൌം അഥവാ നോമ്പ്/ വ്രതം. ഉപവാസത്തിൽ ഉള്ള വ്യക്തിയിൽ നിന്ന് ചീത്തയായ വാക്കുകളോ പ്രവൃത്തികളോ ചിന്തകളോ പാടില്ല. ഭാര്യാ- ഭർതൃ ബന്ധം പുലർത്തുന്നതും നോമ്പിന്റെ 'സമയ'ത്ത് പാടില്ല.
ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിൽ - വിശ്വാസികൾ നിർബന്ധ വ്രതമെടുക്കേണ്ടതുണ്ട്. ഒരു മാസമെന്നത് പരമാവധി 29-30 ദിവസങ്ങൾ വരേയാണ്. നോമ്പെടുക്കുന്ന ദിവസങ്ങൾ 30 തികക്കണമെന്നില്ല. പ്രധാന കാര്യം റമദാൻ അവസാനിച്ച പിറ്റേ ദിവസം ശവ്വാൽ മാസം ഒന്നാം തീയതി ഉപവാസം കുറ്റകരമാണ്.
രോഗികൾ, പ്രായ പൂർത്തിയാകാത്ത കുട്ടികൾ, മനോദൗർബല്യം ബാധിച്ച മനുഷ്യർ, ഗർഭിണികൾ, പീരീഡ്സ് ൽ ഉള്ള സ്ത്രീകൾ , മുലയൂട്ടുന്ന മാതാക്കൾ, അവശരായ വൃദ്ധർ, യാത്രക്കാർ എന്നിവർക്ക് റമദാൻ വ്രതം നിർബന്ധമില്ല. പക്ഷേ അവരുടെ അവസ്ഥയിൽ മാറ്റം വന്ന് അവർ സാധാരണ നിലയിലാകുമ്പോൾ നഷ്ടപ്പെടുത്തിയ നോമ്പ് പകരം എടുക്കേണ്ടതാണ്. ആരോഗ്യപരമായോ അല്ലാതെയോ വ്രതം അനുഷ്ഠിക്കുവാൻ സാധിക്കാത്ത ഓരോരുത്തരും അവർക്ക് നഷ്ടമാകുന്ന ഓരോ ദിവസത്തെ നോമ്പിനും നഷ്ടപരിഹാരമായി ഓരോ അഗതിക്ക് വീതം ആഹാരം / ഭക്ഷ്യ ധാന്യങ്ങൾ നൽകേണ്ടതാണ്.