മസ്ജിദുന്നബവി
അറേബ്യയിലെ മദീനയിൽ സ്ഥിതിചെയ്യുന്ന മസ്ജിദ് / From Wikipedia, the free encyclopedia
ഇസ്ലാംമത വിശ്വാസപ്രകാരം പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് സൗദി അറേബ്യയിലെ മദീനയിൽ സ്ഥിതിചെയ്യുന്ന മസ്ജിദുന്നബവി (അറബി: اَلْمَسْجِد اَلنَّبَوِي [ʔælˈmæsdʒɪd ænnæbæwiː], "മലയാളം: പ്രവാചക പള്ളി"). അന്ത്യപ്രവാചകനായ മുഹമ്മദ് നബി ആദ്യമായി നിർമ്മിച്ച പള്ളിയാണിത്. പിന്നീട് വന്ന ഭരണകർത്താക്കൾ അത് വളരെയധികം വിസ്തൃതമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യുകയുണ്ടായി.
മസ്ജിദുന്നബവി പ്രവാചകപ്പള്ളി | |
---|---|
Coordinates: 24.468333°N 39.610833°E / 24.468333; 39.610833 | |
സ്ഥലം | മദീന, സൗദി അറേബ്യ |
സ്ഥാപിതം | c. 622 |
Branch/tradition | ഇസ്ലാം |
ഭരണം | Saudi Arabian government |
നേതൃത്വം | Imam(s): Sheikh Hussain Abdul Aziz Aal Sheikh |
വാസ്തുവിദ്യ വിവരങ്ങൾ | |
ശൈലി | Classical and contemporary Islamic; Ottoman; Mamluk revivalist |
ശേഷി | 600,000 (increased to 1,000,000[1] during the hajj period) |
മിനാരം(ങ്ങൾ) | 10 |
മിനാരത്തിൻ്റെ ഉയരം | 105 meters (344 ft) |
| |
വെബ്സൈറ്റ്: Haramain Thread |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത പ്രാവാചകൻ എ.ഡി 622 ലാണ് ഈ പള്ളി നിർമ്മിച്ചത്. മദീനയിൽ പ്രവാചകൻറെ വീടിനോട് ചേർന്നാണ് പള്ളി സ്ഥാപിച്ചത്. പ്രവാചകന്റെ വീടിന്റെയും പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് എന്നറിയപ്പെടുന്നത്. മസ്ജിദ് പുതുക്കി പണിതപ്പോൾ ഇത് മസ്ജിദിൻറെ ഏകദേശം മധ്യത്തിലായി. പ്രവാചകൻ മുഹമ്മദ്നബിയുടെ ഖബറിടം, ഈ പള്ളിക്കടുത്തുള്ള ആയിശയുടെ വീട്ടിലാണ്. പ്രവാചകന്റെ ഖബർ ആർക്കും കാണാൻ സാധിക്കാത്ത വിധം 3 ഭിത്തികൾക്കുള്ളിലാണ്. പള്ളി വിപുലീകരിച്ചപ്പോൾ വീട് പള്ളിക്കുള്ളിലാവുകയായിരിന്നു. ഖലീഫമാരായ അബൂബക്കർ സിദ്ധീഖ്, ഉമർ ബിൻ ഖതാബ് എന്നിവരേയും മറവ് ചെയ്തിരിക്കുന്നത് ഇവിടെയാണ്.