തൗഹീദ്
From Wikipedia, the free encyclopedia
ഇസ്ലാമിലെ ഏകദൈവ സങ്കല്പത്തെ കുറിക്കുന്ന സാങ്കേതിക സംജ്ഞയാണ് തൗഹീദ്[1] (അറബി: توحيد). ഒരുനിലക്കും പങ്കാളികളില്ലാത്ത വിധം ദൈവം ഏകനാണെന്ന[2] സങ്കല്പമാണ് ഇത്. ഇസ്ലാം മതത്തിന്റെ കേന്ദ്രതന്തുവും[3] മറ്റെല്ലാത്തിന്റെയും അടിസ്ഥാനവും തൗഹീദ് ആണ്. ദൈവത്തിന്റെ (അല്ലാഹു) ശ്രേഷ്ഠനാമങ്ങളിൽ അൽ അഹദ്, അൽ വാഹിദ് എന്നിവയെല്ലാം ഈ സംജ്ഞയെ പ്രതിഫലിപ്പിക്കുന്നു[4][5].
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഇസ്ലാമികവിശ്വാസത്തിന്റെ അടിസ്ഥാനശിലയാണ് തൗഹീദ് അഥവാ ദൈവത്തിന്റെ ഏകത്വം. ഖുർആനിൽ ഇരുനൂറിലധികം തവണ ഏകത്വത്തെ കുറിച്ച് പരാമർശമുണ്ട്. ബഹുദൈവത്വം എല്ലാ നിലക്കും നിരർത്ഥകമാണെന്നാണ് ഇസ്ലാമിന്റെ വാദം. വഹ്ദ എന്ന അറബി പദത്തിൽ നിന്നാണ് തൗഹീദ് എന്ന ധാതുവിന്റെ ഉത്ഭവം, ഏകനാക്കി, ഏകനാക്കൽ എന്നാണതിന്റെ ഭാഷാർത്ഥം. പുതുതായി ഉണ്ടാകുന്നവൻ എന്നെന്നും നിലനിൽക്കുന്നവനെ തനിപ്പിക്കുക അഹ്ലു സുന്നഃ തൗഹീദിനെ നിർവചിക്കുന്നത്. വിശാലാർത്ഥത്തിൽ ആരാധ്യനായിരിക്കുക എന്നതിലും അതിൻറെ പ്രത്യേകതകളിലും അല്ലാഹുവിന് ഒരു പങ്കാളി ഇല്ല എന്ന വിശ്വാസമാണ് തൗഹീദ്. ആരാധ്യനായിരിക്കുക എന്നത് കൊണ്ടു വിവക്ഷ അസ്തിത്വം അനിവാര്യമായവൻ എന്നാണ്.അസ്തിത്വം നിർബന്ധമായ ശക്തിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് പ്രത്യേകതകൾ എന്നത് കൊണ്ട് ഉദ്ദേശ്യം. എല്ലാത്തിന്റെയും സ്രഷ്ടാവായിരിക്കുക, ലോകത്തിന്റെ ഭരണാധിപനായിരിക്കുക, ആരാധന അർഹിക്കുന്നവനാവുക എന്നിവ ഉദാഹരണം.
ഖുർ ആനിലെ സൂറത്തുൽ ഇഖ് ലാസിൽ തൗഹീദിന്റെ വിവക്ഷ ഖുർ ആൻ വ്യക്തമാക്കുന്നു. പറയുക:അവൻ; അല്ലാഹു ഏകനാകുന്നു. അല്ലാഹു സ്വമദാകുന്നു(നിരാശ്രയൻ) അവൻ മറ്റൊരാളോടും തുല്യനല്ല.
അല്ലാഹു ഏകനാണു എന്ന പ്രസ്താവനയെതുടർന്ന്, അതിന്റെ അർത്ഥമാണു ഖുർ ആൻ വിവരിക്കുന്നത്. അവൻ ഏകനാണു എന്നാൽ ഇവിടെ മറ്റൊരു ഏകൻ ഉണ്ടായിക്കൂടാ എന്നല്ല ഉദ്ദേശ്യം. ഓരോ സ്യഷ്ടിയും അതിന്റെ അവസ്ഥയിൽ ഏകനാണു. പക്ഷേ വ്യത്യാസമുണ്ട് അത് സ്വമദ് എന്ന പ്രയോഗം വ്യക്തമാക്കുന്നു സ്വമദിന്റെ വിവക്ഷ ഇപ്രകാരമാണു. എല്ലാവർക്കും എല്ലാ കാര്യങ്ങളിലും അവലംബമായുള്ളവൻ. സ്വയം പര്യാപ്തതയുള്ളവൻ. മറ്റൊരു ശക്തിയേയും ആശ്രയിക്കാത്തവൻ [6]ഇസ്മായിൽ ഹിഖി തന്റെ റൂഹുൽ ബയാനിൽ ഇങ്ങനെ വിവരിക്കുന്നു ആവശ്യങ്ങൾക്ക് ആശ്രയിക്കപെടുന്നവനും സ്വയം പര്യാപ്തതയുള്ളവനും മറ്റെല്ലാ വസ്തുക്കളാലും ആശ്രയിക്കപെടുന്നവനുമായ ശക്തി
അല്ലാഹുവിന്റെ ഏകത്വത്തെ കുറിക്കുന്ന പദമാണിത്. ഇസ്ലാമിലെ വിശ്വാസത്തിന്റെ അടിസ്ഥാനവും തൗഹീദാണ്. തൗഹീദിന്റെ സാക്ഷി മൊഴികൾ -അല്ലാഹു അല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും- ( أشهد أن لا إله إلا الله و أشهد أن محمد رسول الله ) ചൊല്ലുകയും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നതോട് കൂടിയാണ് ഒരാൾ മുസ്ലിമാവുക.