സൂഫിസം
ഇസ്ലാമിക യോഗാത്മക ആത്മീയധാര / From Wikipedia, the free encyclopedia
ഇസ്ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ് സൂഫിമാർഗ്ഗം (സൂഫിസം). ഇത് അനുഷ്ഠിക്കുന്നവരെ സൂഫി എന്നുവിളിക്കുന്നു. മുഹമ്മദ് നബി (സ)യുടെ സദസ്സിൽ ഒരു മാലാഖ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ട്, ഇതിൽ ഇഹ്സാൻ എന്ന തസ്സവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികൾ. ത്വരീഖത്ത് സ്വീകരിച്ചു ആത്മ സംസ്കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാം എന്നും സൂഫികൾ കരുതുന്നു. ധ്യാനത്തിന് ഇടക്കിടെ മുഹമ്മദ് നബി ഹിറാ ഗുഹയിലേക്ക് പോകുന്ന ഉദാഹരണമാണ് ഇക്കൂട്ടരുടെ പ്രേരകശക്തി. എന്നിരുന്നാലും മൗലിക ഇസ്ലാമികവാദികൾ സൂഫിമാർഗ്ഗത്തെ അംഗീകരിക്കുന്നില്ല. ആത്മീയ ജീവിതത്തിനു പ്രധാന്യം നൽകുകയും ആഡംബര ജീവിതത്തോതോ ട് വൈമുഖ്യം കാണിക്കുകയും ചെയ്തിരുന്നവരായിന്നു സൂഫികൾ. തസവ്വുഫിന്റെ പദനിഷ്പത്തിയെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങളെ സൂഫി പണ്ഡിതൻ ശൈഖ് ഹുജ്വീരി ക്രോഡീകരിക്കുന്നുണ്ട്. ചിലർ പറയുന്നു കമ്പിളി പുതച്ചവരിൽ നിന്നാണ് ഈ പേര് വന്നത്. എന്നാൽ മറ്റു ചിലർ പറയുന്നത് ആദ്യ പദവികളിൽ ഉൾപ്പെടുന്നവരുടെ തായതിനാൽ ആണ് എന്നാണ്. ഇനിയും ചിലർ അല്ലാഹുവിനാൽ തൃപ്തിപ്പെട്ടവർ അടങ്ങുന്നതിനാലാണ് ഇങ്ങനെ പേരു വന്നതെന്ന് പറയുന്നു. പരിശുദ്ധി അഥവാ സഫാ എന്നതിൽ നിന്നാണ് ഇതിന്റെ ഉത്ഭവം എന്ന് പറയുന്നവരും ഉണ്ട്. ഈ അഭിപ്രായങ്ങളെയൊന്നും നിഷേധിക്കാതെ തന്നെ പരിശുദ്ധി എന്നർത്ഥം വരുന്ന സഫ എന്ന പദമാണ് തലസ്ഥാനത്ത് സർവദാ അംഗീകരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ജ്ഞാനാത്മകമെന്നർത്ഥം വരുന്ന സോഫോസ് എന്നതിൽ നിന്നാണ് സൂഫിസം രൂപപ്പെടുന്നത് എന്ന് ചില പാശ്ചാത്യ പണ്ഡിതർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് ഭാഷാശാസ്ത്രപരമായി സാധൂകരിക്കാനാവില്ല എന്ന് മിസ്റ്റികൽ ഡയമെൻഷൻ ഓഫ് ഇസ്ലാം എന്ന പുസ്തകത്തിൽ ആൻമേരി ഷിമ്മൽ വ്യക്തമാക്കുന്നുണ്ട്.
അനന്തരം പ്രമുഖ സൂഫി പണ്ഡിതനായ ശൈഖ് ബാഗ്ദാദിയെയും കാലബാദിയെയും ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധി എന്ന അർത്ഥത്തിലുള്ള സഫാ എന്നതിൽ നിന്നു തന്നെയാണ് തസവുഫ് അല്ലെങ്കിൽ സൂഫിസത്തിന്റെ നിഷ്പത്തി എന്നാണ് ഷിമ്മൽ അപഗ്രഥിക്കുന്നത്.[1]
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |