ഇസ്ലാമിലെ ആഘോഷങ്ങൾ
From Wikipedia, the free encyclopedia
ഇസ്ലാമിൽ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്[1], ഈദുൽ ഫിത്റും ഈദുൽ അദ്ഹയും. ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാർവത്രികമായി കൊണ്ടാടപ്പെടുന്നതാണ്. റമദാൻ മാസത്തിലെ വ്രതാനുഷ്ടാനത്തിന് സമാപ്തി കുറിച്ച് ശവ്വാൽ ഒന്നിനാണ് ഈദുൽ ഫിത്ർ ആഘോഷിക്കപ്പെടുന്നതെങ്കിൽ പ്രവാചകൻ ഇബ്രാഹീമിന്റേയും പുത്രൻ ഇസ്മായീലിന്റേയും സ്മരണയിലും ഹജ്ജിനോടനുബന്ധിച്ചുമാണ് ഈദുൽ അദ്ഹ ആഘോഷിക്കുന്നത്. എന്നാൽ നബിദിനം(മീലാദുന്നബി), മുഹറം പോലുള്ള ആഘോഷങ്ങൾ ചിലെ അവാന്തര വിഭാഗങ്ങളിൽ മാത്രം പരിമിതമാണ്. നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളിൽ സുന്നികൾ വ്യാപകമായും മുഹറം ശിയാക്കളും കോണ്ടാടുന്നു. ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്. ഇവയൊന്നും ഇസ്ലാമിന്റെ ആദ്യകാലത്തു ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെസലഫികൾ പോലുള്ള ചില വിഭാഗങ്ങൾ ഇവയെ അനിസ്ലാമികവും പുത്തനാചാരവുമെന്ന് വിമർശിക്കുന്നു. കൂടാതെ ലൈലത്തുൽ ഖദർ, ശബേ ബറാത്ത്,ആശുറാ ദിനം, അറഫാദിനം എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്.[2] മീലാദുന്നബി, അഥവാ, നബി ജൻമദിന ആഘോഷം;' ഇസ് ലാമിലെ അവാന്തരവിഭാഗമായ, മുജാഹിദ്, ജമാ അത്ത് പോലെയുള്ള കക്ഷികളാണ് വിമർശിക്കുന്നതും, തള്ളുന്നതും !