ജുമുഅ മസ്ജിദ്
From Wikipedia, the free encyclopedia
ഇസ്ലാം മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് മസ്ജിദ് അഥവാ മുസ്ലിം പള്ളി. (അറബി: مسجد ,ഇംഗ്ലീഷ്: Mazjid). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. ജുമുഅ മസ്ജിദ്, എന്നും പറയാറുണ്ട്. ജുമുഅ എന്ന വാക്കിൻറെ അറബി ഭാഷാഅർഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നമസ്കാരം നടക്കുന്നത് വെള്ളിയാഴ്ചകളിൽ ഉച്ചക്കാണ്. അന്നേ ദിവസം മസ്ജിദുകളിൽ ഖുതുബ നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ ഖതീബ് എന്ന് വിളിക്കുന്നു. ജുമുഅ നമസ്കാരം ഉള്ള മുസ്ലിം ആരാധനാലയത്തെ ജുമുഅ മസ്ജിദ് എന്നു വിളിക്കുന്നു.( ചില സ്ഥലങ്ങളിൽ ജുമുഅ നമസ്കാരം ഇല്ലാത്ത ചെറിയ മസ്ജിദുകളും ഉണ്ട് ) നമസ്കാരം അറബി: صلاة, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനു പുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. ഇമാം പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു. ലോകത്തിൽ ഏറ്റവും അധികം മസ്ജിദുകൾ ഉള്ള രാജ്യം ഭാരതം ആണ്.[അവലംബം ആവശ്യമാണ്] ഏതാണ്ട് 3 കോടിയിലധികം വരും ഇത്.[അവലംബം ആവശ്യമാണ്]
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |