മസ്ജിദുൽ ഹറാം
മക്കയിലെ പ്രധാന പള്ളി / From Wikipedia, the free encyclopedia
ലോകത്തിലെ ഏറ്റവും വലിയ മസ്ജിദാണ് (മുസ്ലിം പള്ളി) സൗദി അറേബ്യയിലെ മക്കയിലുള്ള മസ്ജിദുൽ ഹറാം അഥവാ ഹറം പള്ളി[1]. 3.57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി ഒരേസമയം 40 ലക്ഷത്തോളം പേർക്ക് നിസ്കാരം നിർവഹിക്കാനുള്ള സൗകര്യമുണ്ട്[അവലംബം ആവശ്യമാണ്]. ഹറം പള്ളിയുടെ കേന്ദ്രബിന്ദു കഅബയാണ്. കഅബയുടെ പ്രദക്ഷിണ മുറ്റമാണ് ഹറം പള്ളിയുടെ പ്രധാന ഭാഗം. മുസ്ലിംകൾക്ക് സന്ദർശിക്കൽ പുണ്യമുള്ള മൂന്ന് പള്ളികളിൽ ഒന്നാണ് മസ്ജിദുൽ ഹറാം. പലസ്തീനിലെ മസ്ജിദുൽ അഖ്സ, മദീനയിലെ മസ്ജിദുന്നബവി എന്നിവയാണ് മറ്റുള്ളവ.
വസ്തുതകൾ മസ്ജിദുൽ ഹറാം, അടിസ്ഥാന വിവരങ്ങൾ ...
മസ്ജിദുൽ ഹറാം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | മക്ക, സൗദി അറേബ്യ |
നിർദ്ദേശാങ്കം | 21°25′19.2″N 39°49′33.6″E |
മതവിഭാഗം | ഇസ്ലാം |
പ്രവിശ്യ | മക്ക |
Region | ഹിജാസ് |
രാജ്യം | സൗദി അറേബ്യ |
സംഘടനാ സ്ഥിതി | മസ്ജിദ് |
നേതൃത്വം | അബ്ദുൽറഹ്മാൻ അൽ സുദൈസ് & numerous imams (see below) |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | മസ്ജിദ് |
വാസ്തുവിദ്യാ മാതൃക | ഇസ്ലാമിക് |
പൂർത്തിയാക്കിയ വർഷം | 638, 1571 |
Specifications | |
ശേഷി | 900,000 - Capacity increased during Hajj season |
മിനാരം | 9 |
മിനാരം ഉയരം | 89 meters (292 ft) |
അടയ്ക്കുക