ഭീഷ്മ പർവ്വം
സിനിമ / From Wikipedia, the free encyclopedia
ഭീഷ്മ പർവ്വം അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത 2022 ലെ ഇന്ത്യൻ മലയാളം-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ്.[5] മമ്മൂട്ടി, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നദിയ മൊയ്തു, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, അനഘ, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.[6] അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിന്റെ അഡീഷണൽ തിരക്കഥാകൃത്ത് രവിശങ്കറാണ്. ആർജെ മുരുകൻ എന്ന മനു ജോസാണ് അധിക സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.[7]
ഭീഷ്മ പർവ്വം | |
---|---|
സംവിധാനം | അമൽ നീരദ് |
നിർമ്മാണം | അമൽ നീരദ് |
രചന | അമൽ നീരദ് ദേവദത്ത് ഷാജി |
അഭിനേതാക്കൾ | മമ്മൂട്ടി |
സംഗീതം | സുഷിൻ ശ്യാം |
ഛായാഗ്രഹണം | ആനന്ദ് സി. ചന്ദ്രൻ |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | അമൽ നീരദ് പ്രൊഡക്ഷൻസ് |
വിതരണം | എ & എ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 144 മിനിറ്റ്[2] |
ആകെ | est. ₹125 crores[3][4] |
അമൽ നീരദും മമ്മൂട്ടിയും ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ എന്ന ചിത്രം ചിത്രീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. ലോക്ക്ഡൗൺ കാരണം പ്രോജക്റ്റ് വൈകുകയും ഒരു ചെറിയ ചിത്രത്തിനായി സഹകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ചിത്രം 2022 മാർച്ച് 3-ന് തിയറ്ററുകളിൽ റിലീസ് ചെയ്തു.[8] റിലീസ് ചെയ്ത് അഞ്ചാം ദിവസം തന്നെ ₹50 കോടി കടന്ന്, ഒരു മലയാള സിനിമയുടെ നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ ചിത്രം തകർത്തു.[9] [10] പ്രകടനങ്ങൾ, സംവിധാനം, ഛായാഗ്രഹണം, സംഭാഷണങ്ങൾ, പശ്ചാത്തല സ്കോർ എന്നിവയെ പ്രശംസിച്ചുകൊണ്ട് നിരൂപകരിൽ നിന്ന് ചിത്രത്തിന് നല്ല അവലോകനങ്ങൾ ലഭിച്ചു.[11] 2022 ഏപ്രിൽ 3 വരെ, ഭീഷ്മ പർവ്വം ₹125 cr കോടിയിലധികം നേടി.[12]