സൗബിൻ സാഹിർ
മലയാള ചലചിത്ര താരം / From Wikipedia, the free encyclopedia
മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിൻ ഷാഹിർ. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയിൽ എത്തിയത്. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു[1]. കൊച്ചി സ്വദേശിയാണ്.[2][3]