ദിലീഷ് പോത്തൻ
ചലച്ചിത്ര സംവിധായകൻ , നടൻ / From Wikipedia, the free encyclopedia
മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടനും സംവിധായകനുമാണ് ദിലീഷ് പോത്തൻ. 2016 ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു. 64-ആം ദേശീയ ചലച്ചിത്ര പുരസ്ക്കാര മേളയിൽ ഏറ്റവും മികച്ച മലയാളചിത്രമായി ‘മഹേഷിന്റെ പ്രതികാരം’ തിരഞ്ഞെടുക്കപ്പെട്ടു[1][2][3]. ചലച്ചിത്രത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് കടന്നുള്ള ദിലീഷ് പോത്തന്റെ സംവിധാന മികവിനെ സൂചിപ്പിക്കുവാൻ ആരാധകരും മാധ്യമങ്ങളും "പോത്തേട്ടൻസ് ബ്രില്ല്യൻസ്" എന്ന സംജ്ഞ ഉപയോഗിക്കുന്നു[4][5].
വസ്തുതകൾ ദിലീഷ് പോത്തൻ, ജനനം ...
ദിലീഷ് പോത്തൻ | |
---|---|
ദിലീഷ് ഫിലിപ്പ് | |
ജനനം | (1981-02-19) 19 ഫെബ്രുവരി 1981 (43 വയസ്സ്) മാഞ്ഞൂർ, കേരളം |
കലാലയം | എം.ജി.യൂണിവേഴ്സിറ്റി (MPhil) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല (MA) |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നടൻ |
സജീവ കാലം | 2008 – തുടരുന്നു |
ജീവിതപങ്കാളി(കൾ) | ജിംസി (m. 2012) |
കുട്ടികൾ | 2 |
അടയ്ക്കുക