നോർമൻ ബോർലോഗ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ കാർഷികശാസ്ത്രജ്ഞനായിരുന്നു നോർമൻ ബോർലോഗ് (Norman Ernest Borlaug) (/ˈbɔːrlɔːɡ/; മാർച്ച് 25, 1914 – സെപ്തംബർ 12, 2009).[1] നോർമൻ ബോർലോഗിന്റെ നേതൃത്വത്തത്തിൽ നടന്ന ഹരിതവിപ്ലവം, ലോകത്തെങ്ങും കാർഷികോൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കുകയെന്ന പ്രക്രിയക്കു കാരണമായിരുന്നു.ഇത് ഇദ്ദേഹത്തിനെ ഹരിതവിപ്ലവത്തിന്റെ പിതാവായി വിളിക്കപ്പെടാൻ കാരണമായി.[2][3][4]
നോർമർ ബോർലോഗ് Norman Borlaug | |
---|---|
ജനനം | (1914-03-25)മാർച്ച് 25, 1914 |
മരണം | സെപ്റ്റംബർ 12, 2009(2009-09-12) (പ്രായം 95) |
ദേശീയത | അമേരിക്കൻ |
പൗരത്വം | അമേരിക്ക |
കലാലയം |
|
അറിയപ്പെടുന്നത് |
|
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ |
|
1937-ൽ വനപഠനത്തിൽ ബോർലോഗ് ബിരുദമെടുത്തു. 1972-ൽ മിനസോട്ട സർവ്വകലാശാലയിൽ നിന്നും സസ്യരോഗങ്ങളിലും ജനിതകശാസ്ത്രത്തിലും അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് മെക്സിക്കോയിൽ കാർഷികഗവേഷണത്തിൽ ഏർപ്പെട്ട അദ്ദേഹം ഉയരം കുറഞ്ഞതും, വലിയതോതിൽ വിളവുനൽകുന്നതും രോഗപ്രതിരോധശേഷി കൂടിയതുമായ ഗോതമ്പിനങ്ങൾ വികസിപ്പിച്ചെടുത്തു.[5][6] ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഈ ഉയർന്നവിളവുനൽകുന്ന ഗോതമ്പിനങ്ങൾ ബോർലോഗ് മെക്സിക്കോ മുതൽ പാകിസ്താനിലും ഇന്ത്യയിലും ആധുനിക കാർഷിക ഉൽപ്പാദനരീതികളോടൊപ്പം അവതരിപ്പിച്ചു. ഇതിന്റെ ഫലമായി 1963-ൽ മെക്സിക്കോയ്ക്ക് ഗോതമ്പ് കയറ്റി അയയ്ക്കാൻ കഴിഞ്ഞു. 1965-1970 കാലത്ത് ഇന്ത്യയിലും പാകിസ്താനിലുമാകട്ടെ, ഗോതമ്പ് ഉൽപ്പാദനം നിലവിലുള്ളതിൻറെ ഇരട്ടിയാകുകയും ഇവിടങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഇത് കാരണമായിത്തീരുകയും ചെയ്തു.[7]
ലോകമെങ്ങും കോടിക്കണക്കിന് ആളുകളെ പട്ടിണിയിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞ ആളായി അദ്ദേഹത്തെ കരുതിപ്പോരുന്നു.[8][9][10][11] വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷന്റെ ഉദ്യോഗസ്ഥനായ ജാൻ ഡഗ്ലസിന്റെ അഭിപ്രായപ്രകാരം ഗ്രെഗ് ഈസ്റ്റർബ്രൂക്സിന്റെ 1997 -ൽ "Forgotten Benefactor of Humanity" എന്ന ലേഖനത്തിൽ ഇതെപ്പറ്റി വിശദമാക്കുന്നുണ്ട്. ഈ ലേഖനത്തിൽ പറയുന്നപ്രകാരം "ബോർലോഗിന്റെ കാർഷികരീതി അനുവർത്തിച്ചതുവഴി ഏകദേശം നൂറുകോടിയോളം മരണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ട്".[12] ഭക്ഷ്യധാന്യത്തിന്റെ ലഭ്യതയിൽക്കൂടി ലോകസമാധാനത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 1970-ൽ ബോർലോഗിന് സമാധാനത്തിനുള്ള നോബെൽ പുരസ്കാരം ലഭിച്ചു.പ്രസിഡണ്ടിന്റെ സ്വാതന്ത്ര്യമെഡൽ, കൊൺഗ്രേഷണൽ ഗോൾഡ് മെഡൽ, എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പിൽക്കാലത്ത് ഏഷ്യയിലെയും ആഫ്രിക്കയിലെയും ഭക്ഷ്യോൽപ്പാദനവർദ്ധനയ്ക്ക് അദ്ദേഹത്തിന്റെ നൂതന കൃഷി രീതികൾ ഉപയോഗപ്പെടുത്തി.[13]