ഹരിതവിപ്ലവം
From Wikipedia, the free encyclopedia
1940 മുതൽ 1970 വരെ കാർഷിക മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പാക്കിയ ഗവേഷണ, വികസന, സാങ്കേതികവിദ്യാകൈമാറ്റമാണ് ഹരിതവിപ്ലവം (Green Revolution). 1940കളിൽ മെക്സിക്കോയിൽ ഡോ. നോർമൻ ഇ. ബോർലാഗിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ സമ്പൂർണ്ണവിജയം ക്രമേണ ലോകമാകെ വ്യാപിക്കുകയായിരുന്നു. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹത്തിന് അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങളായ സൊണോറ-64, ലെർമാ റോജോ-64 എന്നീ വിത്തിനങ്ങൾ ഉത്പാദിപ്പിച്ചതിന് 1970 ൽ നോബൽ സമ്മാനം ലഭിച്ചു.. യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് ( USAID) ഡയറക്ടറായിരുന്ന വില്ല്യം ഗാഡ് 1968 ൽ ഉപയോഗിച്ച വാക്കാണ് ഹരിതവിപ്ലവം.