ഡോക്ടറേറ്റ്
ഉന്നത വിദ്യാഭ്യാസമായ പി.എച്ച്.ഡി കരസ്ഥമാക്കിയ ആൾക്ക് നൽകുന്ന ബഹുമതിയാണ് ഡോക്ടർ എന്ന നാമം. / From Wikipedia, the free encyclopedia
ഉന്നത വിദ്യാഭ്യാസമായ പി.എച്ച്.ഡി (Ph D) കരസ്ഥമാക്കിയ ആൾക്ക് നൽകുന്ന ബഹുമതിയാണ് ഡോക്ടർ എന്ന നാമം. ഡോക്ടർ ഓഫ് ഫിലോസഫി എന്നതിന്റെ ചുരുക്കപേരാണ് പി.എച്ച്.ഡി എന്നത്. തത്ത്വശാസ്ത്രത്തിൽ പ്രാവീണ്യം ഉള്ളയാൾ എന്നതിലുപരി, വിജ്ഞാനത്തോടു സ്നേഹമുള്ളവൻ എന്ന ഗ്രീക്ക് അർത്ഥമാണ് ഫിലോസഫി എന്നതുകൊണ്ട് വ്യാപകമായി ഉദ്ദേശിക്കുന്നത്. യൂറോപ്പിലാകമാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഡോക്ടർ ഓഫ് ഫിലോസഫി എന്നു തന്നെയാണ് വിശേഷിപ്പിക്കാറ്.[അവലംബം ആവശ്യമാണ്].