ഇടപ്പള്ളി
From Wikipedia, the free encyclopedia
9.977°N 76.27°E / 9.977; 76.27 എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ വടക്കൻ പ്രദേശമാണ് ഇടപ്പള്ളി (എടപ്പള്ളി എന്നും പറയാറുണ്ട്). കൊച്ചി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശം തന്നെയാണ് ഇത്. കേരളത്തിലൂടെ പോകുന്ന ദേശീയപാത 544, ദേശീയപാത 66 എന്നീ രണ്ടു ദേശീയപാതകൾ സംഗമിക്കുന്നത് ഇടപ്പള്ളിയിലാണ്. ഇത് വഴിയുള്ള ദേശീയപാത 544ന്റെ പുതിയ ബൈപ്പാസ്സും, മഹാരാഷ്ട്രയിലേ പൻവേലിലേക്കുള്ള ദേശീയപാത 66 ആരംഭിക്കുന്ന സ്ഥലവും ആയ ഇടപ്പള്ളി ,വളരെ ഏറെ വ്യാവസായിക -വ്യാപാര -വിദ്യാഭ്യാസ പ്രാധാന്യമുള്ള പ്രദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വല്ലാർപാടം റെയിൽ പാതയും ഇടപ്പള്ളിയിൽ ആരംഭിക്കുന്നു. നാല് ദിക്കിലേക്ക് ഉള്ള പാതകൾ സംഗമിക്കുന്ന സ്ഥലമാണ് ഇത്.
- ഈ_പേരിലറിയപ്പെടുന്ന കവിയെക്കുറിച്ചറിയാൻ, ദയവായി ഇടപ്പള്ളി രാഘവൻപിള്ള കാണുക.
മലയാളത്തിലെ കാൽപ്പനിക കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടേയും, ഇടപ്പള്ളി രാഘവൻ പിള്ളയുടെയും ജന്മസ്ഥലം എന്ന നിലയിലും പ്രശസ്തമായ ഒരു പ്രദേശമാണ് ഇത്.
ഇടപ്പള്ളി പാലസ് ഗണപതി ക്ഷേത്രം കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്. രാവിലെ 7.30 വരെ മാത്രം പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ പറ്റുന്ന ചുരുക്കം അമ്പലങ്ങളിൽ ഒന്നാണ് ഇത്. ഇവിടുത്തെ അപ്പം "Appam" വഴിപാട് പ്രസിദ്ധമാണ്.
ഇടപ്പള്ളിയിലെ സെന്റ് ജോർജ്ജ് ദേവാലയം, പ്രശസ്തമായ ഒരു ക്രിസ്തീയ ആരാധനാകേന്ദ്രമാണ്. പൂവൻ കോഴിയെ ബലി നൽകൽ പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇവിടുത്തെ ഒരു പ്രധാന ആതുരശുശ്രൂഷാ കേന്ദ്രമാണ് [1] കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളായ ലുലു മാൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
മോഡേൺ ഫുഡ് ഇൻഡസ്ട്രിസ് (മോഡേൺ ബ്രെഡ് ), ചങ്ങമ്പുഴ പാർക്കും, ഇടപ്പള്ളി സെൻട്രൽ നായർ സർവീസ്സ് സൊസൈറ്റി നമ്പർ 1640 കാര്യാലയവും, ഷോപ്പിംഗ് കോംപ്ലക്സ്, മാര്യേജ് ഹാൾ, ഗായത്രി കല്യാണ മണ്ഡപം(brahmins), ഒബറോൺ മാൾ (NH Bypass) ഇവിടെ സ്ഥിതി ചെയ്യുന്നു.
കൊച്ചി കോർപറേഷൻ്റെ സോണൽ ഓഫീസ് ഇവിടെ സ്ഥിതിചെയ്യുന്നു.
ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ അടുത്താണുള്ളത്.
NH ബൈപാസ് ( ഇടപ്പള്ളി ഏരിയ ) ഭീമ, കജാരിയ ടൈൽസ് എന്നിവയുടെ ഷോറൂംസ്, I-Care( ഐഫോൺ സർവീസ് സെന്റർ) എന്നീ സ്ഥാപനങ്ങൾ ഉണ്ട്.