ഇടപ്പള്ളി രാഘവൻ പിള്ള
മണിനാദം / From Wikipedia, the free encyclopedia
മലയാളത്തിലെ കാല്പനികകവികളിൽ ഒരു കവിയാണ് ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 - 1936 ജൂലൈ 5). മലയാളകവിതയിൽ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവൻപിള്ളയുമാണ്. ഇറ്റാലിയൻ കാല്പനികകവിയായ ലിയോപാർഡിയോട് ഇടപ്പള്ളിയെ നിരൂപകർ തുലനപ്പെടുത്തുന്നു.വിഷാദം, അപകർഷവിചാരങ്ങൾ, പ്രേമതരളത, മരണാഭിരതി എന്നിവയാണ് ഈ കവിയുടെ ഭാവധാരകൾ. പകുതി യുഗസൃഷ്ടവും പകുതി സ്വയംഭൂവും ആയ ചേതനയാണദ്ദേഹത്തിന്റേതെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു[1]
- സ്ഥലത്തെക്കുറിച്ചറിയാൻ, ദയവായി ഇടപ്പള്ളി കാണുക.
വസ്തുതകൾ ഇടപ്പള്ളി രാഘവൻ പിള്ള, ജനനം ...
ഇടപ്പള്ളി രാഘവൻ പിള്ള | |
---|---|
ജനനം | (1909-05-30)മേയ് 30, 1909 ഇടപ്പള്ളി, കൊച്ചി രാജ്യം, ബ്രിട്ടീഷ് ഇന്ത്യ |
മരണം | ജൂലൈ 4, 1936(1936-07-04) (പ്രായം 27) കൊല്ലം, കേരള, ഇന്ത്യ |
തൊഴിൽ | കവി, ആഖ്യാതാവ് |
ദേശീയത | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) |
|
ബന്ധുക്കൾ |
|
അടയ്ക്കുക