റാറ തടാകം
From Wikipedia, the free encyclopedia
നേപ്പാളിലെ ഏറ്റവും വലുതും ആഴമേറിയതുമായ ശുദ്ധജലതടാകമാണ് റാറ തടാകം (Nepali: रारा ताल). റാറ ദേശീയോദ്യാനത്തിൻറ ഭാഗമായ ഇത് നില നിൽക്കുന്ന്ത് നേപ്പാളിലെ ജുംല, മുഗു ജില്ലകളിലായാണ്.[1] സമുദ്രനിരപ്പിൽ നിന്ന് 2,990 m (9,810 ft) ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. നേപ്പാളിലെ പടിഞ്ഞാറൻ ഹിമാലയൻ പ്രദേശത്തെ അനതിവിദൂരമായ കർണ്ണാലി മേഖലയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഈ തടാകം മഹേന്ദ്ര താൽ എന്നും അറിയപ്പെടുന്നു. പൈൻമരക്കാടുകളാൽ ആവൃതമായ തടാകത്തിൻറെ ദൃശ്യം നയനാനന്ദകരമാണ്.
റാറ തടാകം (रारा ताल) | |
---|---|
സ്ഥാനം | മുഗു ജില്ല |
നിർദ്ദേശാങ്കങ്ങൾ | 29°31′45″N 82°5′35″E |
Type | ശുദ്ധജലതടാകം[1] |
പ്രാഥമിക അന്തർപ്രവാഹം | കർണാലി നദി |
Basin countries | നേപ്പാൾ |
പരമാവധി നീളം | 5.1 km (3.2 mi) |
പരമാവധി വീതി | 2.7 km (1.7 mi) |
ഉപരിതല വിസ്തീർണ്ണം | 1,061 ha (2,620 acres)[1] |
പരമാവധി ആഴം | 167 m (548 ft) |
Water volume | 10,682 m3 (377,200 cu ft) |
ഉപരിതല ഉയരം | 2,290 m (7,510 ft) |
ഈ തടാകത്തിൻറെ 10.8 ചതുരശ്ര കിലോമീറ്റർ (116,000,000 ചതുരശ്ര അടി) പ്രദേശത്തു വെള്ളം നിറഞ്ഞു നിൽക്കുന്നു. 167 m (548 ft) ആഴവും, 5.1 km (3.2 mi) നീളവും 2.7 km (1.7 mi) വീതിയുമുള്ളതാണ് ഈ തടാകം. നിജാർ നദി വഴി മുഗു കർണാലി നദിയിലേയ്ക്ക് ഒഴുകുന്നു.[2] ഉത്സവകാലത്തും മറ്റും പ്രദേശത്തുകാരും സഞ്ചാരികളും നിക്ഷേപിക്കുന്ന പാഴ്വസ്തുക്കൾ കാരണം ഈ തടാകം ഏറെക്കുറെ മലിനമായിരിക്കുന്നു.[3] തടാകത്തിൻറെ ബൃഹത്തായ വലിപ്പം കാരണം ഒരു കരയിൽ നിന്നു മറുകര കാണുക തന്നെ ദുഷ്കരമാണ്. തടാകം ദീർഘവൃത്താകൃതിയിലുള്ളതാണ്. ഇതിന്റെ ഏറ്റവും കൂടിയ ആഴം 167 മീറ്ററാണ്.
ഈ പ്രദേശത്തിനു സമീപമുള്ള മുഗു, 12 – 14 നൂറ്റാണ്ടുകളില്‍ കർണ്ണാലി നദീതടത്തിൽ സ്ഥിതി ചെയ്തിരുന്ന മല്ല അഥവാ ഖസ് സാമ്രാജ്യത്തിൻറെ ഭാഗമായിരുന്നു. തെക്കൻ മുഗു, പരുക്കൻ പർവ്വതപ്രദേശങ്ങളാണ്.