നേപ്പാൾ
From Wikipedia, the free encyclopedia
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ (ഔദ്യോഗിക നാമം: ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ). 2008 മേയ് 28 നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. ടൂറിസം മേഖലയിലും, മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം. പൊഖാറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
വസ്തുതകൾ लोकतान्त्रिक गणतन्त्र नेपालഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് നേപ്പാൾ, തലസ്ഥാനം and largest city ...
लोकतान्त्रिक गणतन्त्र नेपाल ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് നേപ്പാൾ | |
---|---|
Flag | |
ദേശീയ മുദ്രാവാക്യം: जननी जन्मभूमिश्च स्वर्गादपि गरीयसी (Nepali) "അമ്മയും മാതൃഭൂമിയും സ്വർഗത്തേക്കാൾ മഹത്തരങ്ങളാണ്" | |
ദേശീയ ഗാനം: Sayaun Thunga Phulka Made of Hundreds of Flowers | |
തലസ്ഥാനം and largest city | കാഠ്മണ്ഡു |
ഔദ്യോഗിക ഭാഷകൾ | നേപ്പാളി |
നിവാസികളുടെ പേര് | നേപ്പാളി |
ഭരണസമ്പ്രദായം | ഫെഡറൽ റിപബ്ലിക് |
ബിദ്യാദേവി ഭണ്ഡാരി | |
• പ്രധാനമന്ത്രി | ഷേർ ബഹാദൂർ ഡ്യൂബ |
രൂപീകരണം | |
• ഏകീകരണം | 21 ഡിസംബർ 1768 |
• സംസ്ഥാനരൂപീകരണം | 15 ജനുവരി 2007 |
• റിപ്പബ്ലിക്ക് | 28 മേയ് 2008 |
• ആകെ വിസ്തീർണ്ണം | 147,181 km2 (56,827 sq mi) |
• 2011 census | 26,494,504[1] |
• ജനസാന്ദ്രത | 180/km2 (466.2/sq mi) |
നാണയവ്യവസ്ഥ | റുപീ (NPR) |
സമയമേഖല | UTC+5:45 (NPT) |
കോളിംഗ് കോഡ് | +977 |
ഇൻ്റർനെറ്റ് ഡൊമൈൻ | .np |
നേപ്പാളി കൂടാതെ ഹിന്ദിയും വ്യാപകമയി സംസാരിക്കപ്പെടൂന്നുണ്ട്. |
അടയ്ക്കുക