മഞ്ഞക്കിളി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മദ്ധ്യേഷ്യയിലും കണ്ടുവരുന്ന ഒരിനം ഒറിയോൾ പക്ഷി / From Wikipedia, the free encyclopedia
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മദ്ധ്യേഷ്യയിലും കണ്ടുവരുന്ന ഒരിനം ഒറിയോൾ പക്ഷിയാണ് മഞ്ഞക്കിളി[1] [2][3][4] (ഇംഗ്ലീഷ്: Indian Golden Oriole, ശാസ്ത്രീയനാമം: Oriolus kundoo). ഈ പക്ഷികളെ മുമ്പ് യൂറേഷ്യൻ മഞ്ഞക്കിളിയുടെ ഉപജാതിയായിട്ടായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും, ഇന്ന് രൂപത്തിന്റെയും നിറത്തിന്റെയും ശബ്ദത്തിന്റെയും വ്യത്യാസത്തിന്റെ വെളിച്ചത്തിൽ രണ്ടും ഒന്നല്ലെന്ന് കണക്കാക്കുന്നു[5]. യൂറേഷ്യൻ മഞ്ഞക്കിളികളിൽ നിന്നും വ്യത്യസ്തമായി ആൺകിളികളുടെ മുഖത്തെ കറുത്ത പട്ട കണ്ണിനു പിറകിലേയ്ക്കും നീണ്ടിരിക്കും. മഞ്ഞക്കിളികൾ ഭാഗികമായി ദേശാടകരാണ്, ഇവ പ്രധാനമായും പാകിസ്താൻ, ഉസ്ബെക്കിസ്താൻ, തുർക്മെനിസ്ഥാൻ, കസാഖ്സ്താൻ, കിർഗിസ്താൻ, തജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. ഉത്തരേന്ത്യയിൽ കണ്ടുവരുന്നവ മിക്കവാറും സ്ഥിരവാസികളാണെങ്കിലും, കേരളത്തിൽ, പൊതുവേ ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നവ ശീതബാധിത പ്രദേശങ്ങളിൽ നിന്ന് തണുപ്പുകാലം ചിലവഴിക്കാനെത്തുന്നവയാണ്[5].
മഞ്ഞക്കിളി | |
---|---|
മുകളിൽ ആൺകിളി, താഴെ കൂട്ടിലിരിക്കുന്ന പെൺകിളി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Oriolidae |
Genus: | Oriolus |
Species: | O. kundoo |
Binomial name | |
Oriolus kundoo (Sykes, 1832) | |
വിതരണം ഓറഞ്ച്: വേനൽക്കാലം, ചുവപ്പ്: സ്ഥിരം, പിങ്ക്: ശീതകാലം |