ഗ്രേറ്റ് ഷിക്കാഗോ ഫയർ
From Wikipedia, the free encyclopedia
ഗ്രേറ്റ് ചിക്കാഗോ ഫയർ 1871 ഒക്ടോബർ 8 മുതൽ 10 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യനാടുകളിലെ നഗരമായ ഷിക്കാഗോയെ ചുട്ടെരിച്ച ഒരു അഗ്നിബാധയായിരുന്നു. അഗ്നിബാധ ഏകദേശം 300ൽപ്പരം ആളുകളടുടെ ജീവനാശത്തിടയാക്കുകയും നഗരത്തിന്റെ ഏകദേശം 3.3 ചതുരശ്ര മൈൽ (9 ചതുരശ്ര കിലോമീറ്റർ) പ്രദേശം കത്തി നശിക്കുന്നതിനും 100,000 -ലധികം നഗരനിവാസികൾക്ക് ഭവനരഹിതകാകുന്നതിനുമിടയാക്കി.[3] നഗരമധ്യത്തിന്റെ തെക്കുപടിഞ്ഞാറൻ പരിസരത്തുനിന്നാണ് ആദ്യം തീ പടർന്നത്. നീണ്ടുനിന്ന വരണ്ട കാറ്റുള്ള കാലാവസ്ഥയും നഗരത്തിൽ വ്യാപകമായിരുന്ന മരം കൊണ്ടുള്ള നിർമ്മാണവും അനിയന്ത്രിമായ അഗ്നിബാധയിലേയ്ക്ക് നയിച്ചു. തീ ഷിക്കാഗോ നദിയുടെ തെക്ക് ശാഖയിലുള്ള പ്രദേശങ്ങളിലേയ്ക്ക് പടരുകയും, മധ്യ ഷിക്കാഗോയുടെ ഭൂരിഭാഗവും നശിപ്പിച്ചുകൊണ്ട് നദിയുടെ പ്രധാന ശാഖയുംകടന്ന് സമീപത്തെ നഗരത്തിന്റെ വടക്കുവശത്തെ വെണ്ണീറാക്കി.
വസ്തുതകൾ ഗ്രേറ്റ് ഷിക്കാഗോ ഫയർ, സ്ഥലം ...
ഗ്രേറ്റ് ഷിക്കാഗോ ഫയർ | |
---|---|
സ്ഥലം | ഷിക്കാഗോ, ഇല്ലിനോയി, യു.എസ്. |
സ്ഥിതിവിവരക്കണക്കുകൾ | |
നഷ്ടം | $222 million (1871 USD)[1] (approx. $4.7 billion in 2020)[2] |
തിയതി(കൾ) | ഒക്ടോബർ 8, 1871 (1871-10-08) – ഒക്ടോബർ 10, 1871 (1871-10-10) |
കത്തിനശിച്ച സ്ഥലം | 2,112 acres (8.55 km2) |
കാരണം | Unknown |
നശിപ്പിക്കപ്പെട്ട കെട്ടിടങ്ങൾ | 17,500 buildings |
മരണസംഖ്യ | 300 (estimate) |
അടയ്ക്കുക