സിഎൽയു (പ്രോഗ്രാമിങ് ഭാഷ)
പ്രോഗ്രാമിങ് ഭാഷ / From Wikipedia, the free encyclopedia
മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എം.ഐ.ടി) സ്ഥാപിച്ച പ്രോഗ്രാമിങ് ഭാഷയാണ് സിഎൽയു(CLU). 1974 നും 1975 നും ഇടയിൽ ബാർബറ ലിൽക്കോവും അവരുടെ വിദ്യാർത്ഥികളും ചേർന്നാണ് ഇത് രൂപപ്പെടുത്തിയെടുത്തത്. ഇത് വിപുലമായ ഉപയോഗത്തിലില്ലെങ്കിലും, ഇപ്പോൾ അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പല സവിശേഷതകളും അവതരിപ്പിച്ചു, ഒബ്ജക്റ്റ് ഓറിയെൻറഡ് പ്രോഗ്രാമിങ്ങിൻറെ (OOP) വികസനത്തിൽ ഒരു ഘട്ടം എന്ന നിലയിലാണ് ഇത് കാണുന്നത്.
വസ്തുതകൾ ശൈലി:, രൂപകൽപ്പന ചെയ്തത്: ...
ശൈലി: | multi-paradigm: object-oriented, procedural |
---|---|
രൂപകൽപ്പന ചെയ്തത്: | Barbara Liskov and her students |
വികസിപ്പിച്ചത്: | Massachusetts Institute of Technology |
ഡാറ്റാടൈപ്പ് ചിട്ട: | strong |
പ്രധാന രൂപങ്ങൾ: | Native CLU, Portable CLU,clu2c[1] |
സ്വാധീനിച്ചത്: | Ada, Argus, C++, Lua, Python,[2] Ruby, Sather, Swift[3] |
വെബ് വിലാസം: | www |
അടയ്ക്കുക
അമൂർത്തമായ ഡാറ്റ തരങ്ങൾ, [4] കോൾ-ബൈ-ഷെയറിംഗ്, ഇറ്റേറ്റെർസ്, മൾട്ടിപ്പിൾ റിട്ടേൺ വാല്യൂസ് (ഒരു സമാന്തര അസൈൻമെൻറ്), ടൈപ്പ്-സുരക്ഷിതമായ പാരാമീറ്ററൈസ്ഡ് തരങ്ങൾ, ടൈപ്പ്-സേഫ് വേരിയൻറ് തരങ്ങൾ എന്നിവയാണ് പ്രധാന സംഭാവനകൾ. കൺസ്ട്രറ്ററുകളും രീതികളും ഉപയോഗിക്കുന്നതും, എന്നാൽ ഇൻഹെറിറ്റെൻസ് (Inheritance) ഇല്ലാത്തതുമാണ്.