ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ
From Wikipedia, the free encyclopedia
ആശയങ്ങൾ വസ്തുക്കളായി പ്രതിനിധാനം ചെയ്യപ്പെടുന്ന കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകളാണ് ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷകൾ.ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങിലെ വസ്തുക്കൾ ഡാറ്റാഫീൽഡു(data field)കളും അവയുമായി ബന്ധപ്പെട്ട, മെത്തേഡുകൾ എന്ന് അറിയപ്പെടുന്ന പ്രക്രിയകളും ഉൾപ്പെടുന്നതാണ്. ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്ങിന്റെ കരട് ആശയങ്ങൾ ആദ്യമായി രൂപം കൊണ്ടത് 1960 കളിൽ എം ഐ റ്റി(Massachsets Institute Of Technology) കൃത്രിമ ബുദ്ധി (Artificial Intelligence) ലാബിൽ നിന്നാണ്. ലിസ്പ് (LISP) ഭാഷയിലാണ് ഇതിന്റെ ചില സങ്കേതങ്ങൾ ആദ്യമായി പ്രാവർത്തികമാക്കിയതെങ്കിലും ആദ്യത്തെ സമ്പൂർണ്ണ ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷ എന്ന് അറിയപ്പെടുന്നത് സ്മാൾ ടാക് (Smalltalk) ആണ്.
ഒബ്ജക്റ്റുകളുടെ ഒരു സവിശേഷത, ഒരു വസ്തുവിന്റെ സ്വന്തം നടപടിക്രമങ്ങൾക്ക് അതിന്റേതായ ഡാറ്റാ ഫീൽഡുകൾ ആക്സസ് ചെയ്യാനും പലപ്പോഴും പരിഷ്കരിക്കാനും കഴിയും (വസ്തുക്കൾക്ക് ഇപ്രകാരമുള്ള നോട്ടേഷനുകൾ ഉപയോഗിക്കുന്നുthis
or self
). ഒഒപിയിൽ(OOP), കമ്പ്യൂട്ടർ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് അവ പരസ്പരം ഇടപഴകുന്ന ഒബ്ജക്റ്റുകളിൽ നിന്നാണ്.[1][2]ഒഒപി ഭാഷകൾ വൈവിധ്യമാർന്നതാണ്, പക്ഷേ ഏറ്റവും പ്രചാരമുള്ളവ ക്ലാസ് അധിഷ്ഠിതമാണ്, അതായത് വസ്തുക്കൾ ക്ലാസുകളുടെ ഉദാഹരണങ്ങളാണ്, അവ അവയുടെ തരങ്ങളും(types) നിർണ്ണയിക്കുന്നു.
ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പല പ്രോഗ്രാമിംഗ് ഭാഷകളും (സി++, ജാവ, പൈത്തൺ മുതലായവ) മൾട്ടി-പാരഡിഗം ആണ്, അവ ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിംഗിനെ ഗ്രേറ്റർ അല്ലെങ്കിൽ ലേസ്സർ ആയി പിന്തുണയ്ക്കുന്നു, സാധാരണ പ്രോസീജിറൽ പ്രോഗ്രാമിംഗ്, ഇംമ്പറേറ്റീവ് പ്രോഗ്രാമിംഗ് എന്നിവയുടെ സംയോജനമാണ്. ജാവ,പിഎച്ച്പി, സി ഷാർപ്പ്(C#), സി++, പൈത്തൺ, ആർ(R),വിഷ്വൽ ബേസിക്ക്.നെറ്റ്, ജാവാസ്ക്രിപ്റ്റ്, റൂബി, പേൾ, ഒബജക്ട് പാസ്കൽ, ഒബജക്ടീവ് സി, ഡാർട്ട്, സ്വിഫ്റ്റ്, സ്കാല,കോട്ലിൻ,കോമൺ ലിസ്പ്,മാറ്റ്ലാബ് എന്നിവയാണ് ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷകൾ.[3]