ഫേവ തടാകം
From Wikipedia, the free encyclopedia
നേപ്പാളിലെ പൊഖാറ പട്ടണത്തിന് തെക്ക് ഭാഗത്തായി സാരംഗ്കോട്ട്, കാസ്കികോട്ട് മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജലതടാകമാണ് ഫേവ തടാകം (Phewa lake).[1] നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണിത്.[2] സമുദ്രനിരപ്പിൽ നിന്ന് 742 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഫേവാ തടാകം ഏതാണ്ട് 4.43 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.[3] ശരാശരി ആഴം 8.6 മീറ്ററാണെങ്കിലും ചില ഭാഗങ്ങളിൽ 24 മീറ്റർ വരെ ആഴമുണ്ട്.[4] ഫേവ തടാകത്തിന് ഏകദേശം 43000000 ഘനമീറ്റർ ജലം ഉൾക്കൊള്ളുവാൻ ശേഷിയുണ്ട്.[5] തടാകത്തിന്റെ മധ്യഭാഗത്തുള്ള ഒരു ദ്വീപിൽ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന താൽബാരാഹി ക്ഷേത്രം സ്ഥിതിചെയ്യുന്നു.[6] അന്നപൂർണ, ധവളഗിരി മാഛാപ്പുച്ഛ്രേ പർവ്വതനിരകളുടെ പ്രതിബിംബം തടാകോപരിതലത്തിൽ രൂപംകൊള്ളുന്നത് മനോഹരമായ കാഴ്ചയാണ്.[7] [8] ഫേവാ തടാകവും താൽബാരാഹി ക്ഷേത്രവും സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.
ഫേവ തടാകം | |
---|---|
സ്ഥാനം | കാസ്കി |
നിർദ്ദേശാങ്കങ്ങൾ | 28°12′51″N 83°56′50″E |
Lake type | ശുദ്ധജലതടാകം |
തദ്ദേശീയ നാമം | फेवा ताल Baidam Tal |
പ്രാഥമിക അന്തർപ്രവാഹം | ഹർപ്പൻ, ഫിർക്കെ ഖോല |
Catchment area | 122.53 km2 (47.31 sq mi) |
Basin countries | നേപ്പാൾ |
പരമാവധി നീളം | 4 km (2.5 mi) |
പരമാവധി വീതി | 2 km (1.2 mi) |
Surface area | 4.43 km2 (1.7 sq mi) |
ശരാശരി ആഴം | 8.6 m (28 ft) |
പരമാവധി ആഴം | 24 m (79 ft) |
Water volume | 0.046 km3 (0.011 cu mi) |
ഉപരിതല ഉയരം | 742 m (2,434 ft) |
Frozen | ഘനീഭവിക്കാത്തത് |
Islands | താൽബരാഹി (तालबाराही) |
അധിവാസ സ്ഥലങ്ങൾ | പൊഖാറ, സാരംഗ്കോട്ട്, കാസ്കികോട്ട്, ദിക്കൂർ പൊഖാരി |