ഹംബോൾട്ട് കൗണ്ടി
From Wikipedia, the free encyclopedia
ഹംബോൾട്ട് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 134,623 ആയിരുന്നു.[3] യുറേക്ക നഗരത്തിലാണ് കൗണ്ടി സീറ്റ്.[4] ഹംബോൾട്ട് കൗണ്ടിയിൽ യുറീക്കാ-ആർക്കാറ്റ-ഫോർച്ചുണ, CA മൈക്രോപ്രൊലിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഉൾപ്പെടുന്നു. ഇതു സ്ഥിതിചെയ്യുന്നത് ദൂരെ വടക്കൻ തീരത്ത് സാൻ ഫ്രാൻസിസ്കോയ്ക്ക് ഏകദേശം 270 മൈൽ വടക്കു ദിശയിലാണ്. ഈ കൗണ്ടിയിലെ പ്രാഥമിക ജനസംഖ്യാ കേന്ദ്രങ്ങൾ യൂറേക്കാ നഗരത്തിലാണ്. കാലിഫോർണിയയിലെ റെഡ്വുഡ്സ് കോളജിൻറെ പ്രധാന കാമ്പസ്, അർക്കാറ്റയിലെ ചെറിയ കോളജ് ടൌൺ, ഹംബോൾട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ കാലിഫോർണിയയിലെ രണ്ടാമത്തെ പ്രകൃതിദത്ത ഉൾക്കടലായ ഹുംബോൾട്ട് ഉൾക്കടലിനു സമീപസ്ഥമായി സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള പട്ടണങ്ങളും നഗരങ്ങളും വിക്ടോറിയൻ വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളായ നൂറുകണക്കിന് കെട്ടിടങ്ങൾക്കു പ്രശസ്തമാണ്.
ഹംബോൾട്ട് കൗണ്ടി | |
---|---|
County | |
Aerial view of Humboldt Bay | |
Location in the state of California | |
California's location in the United States | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
Region | California North Coast |
Incorporated | May 12, 1853[1] |
നാമഹേതു | Humboldt Bay, which was named after Alexander von Humboldt |
County seat | Eureka |
Largest city | Eureka |
• ആകെ | 4,052 ച മൈ (10,490 ച.കി.മീ.) |
• ഭൂമി | 3,568 ച മൈ (9,240 ച.കി.മീ.) |
• ജലം | 484 ച മൈ (1,250 ച.കി.മീ.) |
ഉയരത്തിലുള്ള സ്ഥലം | 6,960 അടി (2,120 മീ) |
• ആകെ | 134,623 |
• കണക്ക് (2016) | 1,36,646 |
• ജനസാന്ദ്രത | 33/ച മൈ (13/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific Time Zone) |
• Summer (DST) | UTC-7 (Pacific Daylight Time) |
ഏരിയ കോഡ് | 707, 530 |
വെബ്സൈറ്റ് | humboldtgov.org |