സീൻ നദി
From Wikipedia, the free encyclopedia
പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ഈ നദിക്കു 776 കിലോമീറ്റർ നീളമുണ്ട്. പാരീസ് തടത്തിലെ പ്രധാന വ്യാവസായിക ജലപാത കൂടിയാണ് ഈ നദി. സോഴ്സ് സീൻ എന്ന പ്രദേശത്ത് നിന്നു ഉത്ഭവിച്ചു പാരീസിലൂടെ ഒഴുകി ലെ ഹാവ്രേ യിൽ വച്ചു ഇംഗ്ലീഷ് ചാനലിൽ പതിക്കുന്നു.[1] സമുദ്രത്തിൽ നിന്നും 120 കിലോമീറ്ററോളം ദൂരം ഈ നദിയിലൂടെ കപ്പലുകൾക്ക് സഞ്ചരിക്കാവുന്നതാണ്. പാരീസ് നഗരത്തിൽ മാത്രം ഈ നദിയ്ക്ക് കുറുകെ 37 പാലങ്ങൾ ഉണ്ട്.
ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, സീൻ നദി (വിവക്ഷകൾ) കാണുക.
വസ്തുതകൾ സീൻ നദി, Physical characteristics ...
സീൻ നദി | |
---|---|
Physical characteristics | |
നദീമുഖം | The English Channel (Bay of the Seine at Le Havre) 49°26′5″N 0°7′3″E |
നീളം | 776 km (482 mi) |
അടയ്ക്കുക