സാന്ദ് രാജവംശം
From Wikipedia, the free encyclopedia
സാന്ദ് രാജവംശം (പേർഷ്യൻ: سلسله زندیه, Selseleye Zandiye; listenⓘ) പതിനെട്ടാം നൂറ്റാണ്ടിൽ തെക്കൻ ഇറാനും മധ്യ ഇറാനും ഭരിച്ച, കരീം ഖാൻ സന്ദ് (r. 1751–1779) സ്ഥാപിച്ച ഒരു ഇറാനിയൻ രാജവംശമായിരുന്നു.[1] ഇത് പിന്നീട് സമകാലിക ഇറാനും (ബലൂചിസ്ഥാൻ, ഖൊറാസാൻ പ്രവിശ്യകൾ ഒഴികെ) ഇറാഖിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അതിവേഗം വികസിച്ചു. ഇന്നത്തെ അർമേനിയ, അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിലെ ഭൂപ്രദേശങ്ങളും നിയന്ത്രിച്ചത് സാന്ദ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഖാനേറ്റുകളായിരുന്നു, എന്നിരുന്നാലും ഈ പ്രദേശം യഥാർത്ഥത്തിൽ സ്വയംഭരണാധികാരമുള്ളതായിരുന്നു.[2] ബഹ്റൈൻ ദ്വീപും ബുഷയറിലെ സ്വയംഭരണാധികാരമുള്ള അൽ-മസ്കൂർ ഷെയ്ഖ്ഡാം സാന്ദുകൾക്കായി കൈവശപ്പെടുത്തിയിരുന്നു.[3]
സാന്ദ് രാജവംശം سلسله زندیه | |||||||||||
---|---|---|---|---|---|---|---|---|---|---|---|
1751–1794 | |||||||||||
The Zand dynasty at its zenith under Karim Khan in 1776. | |||||||||||
തലസ്ഥാനം | ഷിറാസ് | ||||||||||
ഔദ്യോഗിക ഭാഷകൾ | പേർഷ്യൻ | ||||||||||
മതം | Twelver Shi'ism | ||||||||||
ഭരണസമ്പ്രദായം | Monarchy | ||||||||||
Vakilol Ro'aya (Advocate of People) | |||||||||||
• 1751–1779 | Karim Khan Zand (first) | ||||||||||
• 1789–1794 | Lotf Ali Khan Zand (last) | ||||||||||
ചരിത്രം | |||||||||||
• Established | 1751 | ||||||||||
• Qajar conquest | 1794 | ||||||||||
|
ഈ രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയായിരുന്ന കരീം ഖാൻ സന്ദിന് കീഴിൽ രാജ്യഭരണം സമൃദ്ധിയും സമാധാനവും കൊണ്ട് അടയാളപ്പെടുത്തി. രാജ്യത്തിൻറെ തലസ്ഥാനമായ ഷിറാസിൽ കരീം ഖാന്റെ ഭരണത്തിൻ കീഴിൽ കലയും വാസ്തുവിദ്യയും അഭിവൃദ്ധി പ്രാപിക്കുകയും വാസ്തുവിദ്യയിലെ ചില പ്രമേയങ്ങൾ ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള ഇറാനിലെ അക്കമെനിഡ് (ബിസി 550-330), സസാനിയൻ (എഡി 224-651) കാലങ്ങളിൽനിന്ന് പുനരുജ്ജീവിപ്പിക്കപ്പെട്ടിരുന്നു. മധ്യകാല പേർഷ്യൻ കവികളായ ഹഫീസിന്റെയും സാദി ഷിറാസിയുടെയും ശവകുടീരങ്ങളും കരീം ഖാൻ നവീകരിച്ചു. സാന്ദ് ഭരണാധികാരികളുടെ കല്പനപ്രകാരം രൂപപ്പെടുത്തിയ വ്യതിരിക്തമായ സാന്ദ് ആർട്ട് പിന്നീട് ഖ്വജർ കലകളുടെയും കരകൗശലങ്ങളുടെയും അടിത്തറയായി മാറി. കരീം ഖാന്റെ മരണത്തെത്തുടർന്ന്, സാന്ദ് രാജവംശത്തിലെ അംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹങ്ങളാൽ ഇറാനിലെ സാന്ദ് രാജവംശം അധഃപതിച്ചു. ഈ വംശത്തിലെ അവസാന ഭരണാധികാരിയായിരുന്ന ലോത്ഫ് അലി ഖാൻ സന്ദിനെ (r. 1789-1794), ഒടുവിൽ 1794-ൽ ആഘ മുഹമ്മദ് ഖാൻ ഖജാർ (r. 1789-1797) വധിച്ചു.
ദി ഓക്സ്ഫോർഡ് ഡിക്ഷണറി ഓഫ് ഇസ്ലാം അഭിപ്രായപ്പെടുന്നതുപ്രകാരം, "ഇസ്ലാമിക കാലഘട്ടത്തിലെ ഏറ്റവും മനുഷ്യത്വമുള്ള ഇറാനിയൻ ഭരണാധികാരിയെന്ന നിലയിൽ കരീം ഖാൻ സാന്ദ് ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്".[4] 1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് ഇറാനിലെ മുൻ ഭരണാധികാരികളുടെ പേരുകളുടെ ഉപയോഗം നിരോധിച്ചപ്പോൾ, ഷിറാസിലെ രണ്ട് പ്രധാന തെരുവുകളായ കരിം ഖാൻ സാന്ദ്, ലോത്ഫ് അലി ഖാൻ സാന്ദ് തെരുവുകളുടെ പേരുകൾ മാറ്റാൻ ഷിറാസിലെ പൗരന്മാർ വിസമ്മതിച്ചിരുന്നു.[5]