ശ്യാം ബെനഗൽ
ഇന്ത്യൻ തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമാണ് ശ്യാം ബെനഗൽ (ജനനം:1934[1] ഡിസംബർ 14,ആന്ധ്രാപ്രദേശ്). ബെനഗലിന്റെ ആദ്യ നാല് ഫീച്ചർ ചിത്രങ്ങളായ "അങ്കൂർ"(1973),"നിഷാന്ത്"(1976),"ഭൂമിക" (1977) എന്നിവയിലൂടെ അദ്ദേഹം സ്വന്തമായ ഒരു ചലച്ചിത്രരീതി സൃഷ്ടിക്കുകയായിരുന്നു. ഇന്ന് ഈ രുപത്തെ(genre) "മധ്യ ചലച്ചിത്രം" (Middle cinema) എന്നാണ് ഇന്ത്യയിൽ അറിയപ്പെടുന്നത്[2]. 1976 ൽ പത്മശ്രീ പുരസ്കാരവും,1991 ൽ പത്മഭൂഷൺ പുരസ്കാരവും ഇന്ത്യൻ സർക്കാർ നൽകുകയുണ്ടായി. 2007 ഓഗസ്റ്റ് 8 ന് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രപുരസ്കാരമായ ദാദാസാഹിബ് ഫാൽകെ അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഹിന്ദിയിലെ ഏറ്റവും നല്ല ഫീച്ചർ ചലച്ചിത്രത്തിനുള്ള പുരസ്കാരം ഏഴുപ്രാവശ്യം നേടിയിട്ടുണ്ട് ശ്യാം ബെനഗൽ.
വസ്തുതകൾ ശ്യാം ബെനഗൽ, തൊഴിൽ ...
ശ്യാം ബെനഗൽ | |
---|---|
തൊഴിൽ | ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്. |
പുരസ്കാരങ്ങൾ | 1976 Padma Shri 1991 Padma Bhushan 2005 Dadasaheb Phalke Award |
അടയ്ക്കുക