ലൈബീരിയ
ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു രാജ്യമാണ് ലൈബീരിയ / From Wikipedia, the free encyclopedia
ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു രാജ്യമാണ് ലൈബീരിയ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ലൈബീരിയ). സീറാ ലിയോൺ, ഗിനിയ, ഐവറി കോസ്റ്റ് എന്നിവയാണ് ലൈബീരിയയുടെ അതിർത്തികൾ. ലൈബീരിയ എന്ന പദത്തിന്റെ അർത്ഥം "സ്വതന്ത്രരുടെ നാട്" എന്നാണ്. അമേരിക്കൻ സർക്കാരിന്റെ സഹായത്തോടെ ആയിരുന്നു ഒരു സ്വതന്ത്ര രാഷ്ട്രമായി ലൈബീരിയ എന്ന രാജ്യം സ്ഥാപിച്ചത്. മുൻപ് അടിമകളായിരുന്ന ആഫ്രിക്കൻ അമേരിക്കരെ (നീഗ്രോ വംശജരെ) പുനരധിവസിപ്പിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം.
വസ്തുതകൾ Republic of Liberia, തലസ്ഥാനം and largest city ...
Republic of Liberia | |
---|---|
Coat of arms
| |
ദേശീയ മുദ്രാവാക്യം: "The love of liberty brought us here" | |
ദേശീയ ഗാനം: All Hail, Liberia, Hail! | |
തലസ്ഥാനം and largest city | മൺറോവിയ |
ഔദ്യോഗിക ഭാഷകൾ | English |
നിവാസികളുടെ പേര് | Liberian |
ഭരണസമ്പ്രദായം | Republic |
• President | Ellen Johnson-Sirleaf |
• Vice-President | Joseph Boakai |
Formation by African-Americans | |
• ACS colonies
consolidation | 1821-1842 |
26 July 1847 | |
• ആകെ വിസ്തീർണ്ണം | 111,369 km2 (43,000 sq mi) (103rd) |
• ജലം (%) | 13.514 |
• 2007 United Nation estimate | 3,386,000 (132nd) |
• ജനസാന്ദ്രത | 29/km2 (75.1/sq mi) (174th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $1.6 billion (170th) |
• പ്രതിശീർഷം | $500 (178th) |
എച്ച്.ഡി.ഐ. (1993) | 0.311 low · n/a |
നാണയവ്യവസ്ഥ | Liberian dollar1 (LRD) |
സമയമേഖല | GMT |
not observed | |
കോളിംഗ് കോഡ് | 231 |
ISO കോഡ് | LR |
ഇൻ്റർനെറ്റ് ഡൊമൈൻ | .lr |
1 United States dollar also in common usage. |
അടയ്ക്കുക
1989 മുതൽ ലൈബീരിയ രണ്ട് ആഭ്യന്തര യുദ്ധങ്ങളിലൂടെ കടന്നുപോയി. ഒന്നാം ലൈബീരിയൻ ആഭ്യന്തരയുദ്ധം (1989-1996), രണ്ടാം ലൈബീരിയൻ ആഭ്യന്തരയുദ്ധം (1999 - 2003) എന്നിവയിൽ ലക്ഷക്കണക്കിനു ജനങ്ങൾ അഭയാർത്ഥികളായി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഈ യുദ്ധങ്ങൾ തകർത്തു.