മുപ്പതുവർഷ യുദ്ധം
From Wikipedia, the free encyclopedia
യൂറോപ്പ്യൻ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ സംഘട്ടനങ്ങളിലൊന്നായിരുന്നു മുപ്പതുവർഷ യുദ്ധം (1618–1648). പ്രധാനമായും ജർമൻ പ്രദേശങ്ങളിലായിരുന്നു യുദ്ധം നടന്നതെങ്കിലും യൂറോപ്പിലെ എല്ലാ രാജ്യങ്ങളുംതന്നെ ഏതെങ്കിലും അവസരത്തിൽ ഈ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായ നാവികയുദ്ധം യൂറോപ്പിനു വെളിയിലെ കോളനികളുടെ അതിരുകൾ മാറ്റിമറിയ്ക്കുകയും ഭാവി രാജ്യങ്ങളുടെ രൂപവത്കരണത്തിനു വഴിതെളിക്കുകയും ചെയ്തു.
മുപ്പതുവർഷ യുദ്ധം | |||||||
---|---|---|---|---|---|---|---|
1648ൽ വെസ്റ്റ്ഫാലിയ സമാധാന ഉടമ്പടിക്കുശേഷമുള്ള യൂറോപ്പിന്റെ ഭൂപടം. വിശുദ്ധ റോമാ സാമ്രാജ്യത്തിനുള്ളിലെ ചെറു ജർമൻ രാജ്യങ്ങൾ ചാരനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
സ്വീഡൻ ബൊഹേമിയ | വിശുദ്ധ റോമാസാമ്രാജ്യം[5] കത്തോലിക്കാ ലീഗ് | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ഏൾ ഓഫ് ലെവെൻ ഗുസ്താവ് II അഡോൾഫ് † | ജൊഹാൻ സെർക്ലാസ്, കൗണ്ട് ഓഫ് റ്റില്ലി † ആൽബർട്ട് വോൺ വാലെൻസ്റ്റൈൻ | ||||||
ശക്തി | |||||||
~495,000, 150,000 സ്വീഡ്, 20,000 ഡാനിഷ്, 75,000 ഡച്ച്, ~100,000 ജർമൻ, 150,000 ഫ്രഞ്ച്, 6,000 ട്രാൻസിൽവേനിയൻ 20-30,000 ഹങ്കേറിയൻ പട്ടാളക്കാർ[7] | ~450,000, 300,000 സ്പാനിഷ്, ~100-200,000 ജർമൻ, ഏകദേശം 20,000 ഹങ്കേറിയൻ, ക്രൊയേഷ്യൻ കുതിരപ്പട[8] |
യുദ്ധം തുടങ്ങാനുള്ള സാഹചര്യവും പോരടിക്കുന്ന രാജ്യങ്ങളുടെ ലക്ഷ്യങ്ങളും സങ്കീർണ്ണമായിരുന്നതിനാൽ ഏതെങ്കിലും ഒരു കാരണം മാത്രം യുദ്ധകാരണമായി പ്രസ്താവിക്കാൻ സാധ്യമല്ല. ആദ്യമൊക്കെ യുദ്ധം വിശുദ്ധ റോമാസാമ്രാജ്യത്തിലെ പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിലുള്ള ഒരു മതസംഘട്ടനമായിരുന്നെങ്കിലും പിന്നീട് സാമ്രാജ്യത്തിലെ അഭ്യന്തരരാഷ്ട്രീയകലഹങ്ങൾ മുൻനിർത്തിയുള്ള ഒരു സംഘർഷമായി അത് വളർന്നു. ക്രമേണ യൂറോപ്പ്യൻ ശക്തികളെല്ലാം തന്നെ ഉൾപ്പെട്ട ഒരു ഗംഭീര യുദ്ധമായി.[9][10] യുദ്ധത്തിന്റെ ഈ ഘട്ടത്തിൽ യൂറോപ്പ്യൻ അധീശത്വത്തിനായുള്ള ബോർബോൺ-ഹാബ്സ്ബർഗ് കിടമത്സരത്തിന്റെ തുടർച്ചയായി സംഘർഷം മാറുകയും ഒരു മതസംഘട്ടനമെന്നതിലുപരി ഫ്രഞ്ച് ഹാബ്സ്ബർഗ് ശക്തികൾ തമ്മിലുള്ള പോരാട്ടമായി യുദ്ധം മാറുകയും ചെയ്തു.[11]