ചാർളി ചാപ്ലിൻ
പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു (1889–1977) / From Wikipedia, the free encyclopedia
ചാർളി ചാപ്ലിൻ ( ഏപ്രിൽ 16, 1889 – ഡിസംബർ 25, 1977) ഒരു പ്രശസ്ത ഇംഗ്ലീഷ് നടനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. ചാർളി ചാപ്ലിൻ സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് അഭിനയിച്ച നിശ്ശബ്ദ ചിത്രങ്ങളും അവയിലെ ചാപ്ലിന്റെ അഭിനയവും ലോകപ്രശസ്തമാണ്.
വസ്തുതകൾ ചാർളി ചാപ്ലിൻ, പേര് ...
ചാർളി ചാപ്ലിൻ | |
---|---|
പേര് | ചാൾസ് സ്പെൻസർ ചാപ്ലിൻ |
ജനനം | (1889-04-16)16 ഏപ്രിൽ 1889 വാൽവർത്ത്, ലണ്ടൻ, യുണൈറ്റഡ് കിങ്ഡം |
മരണം | 25 ഡിസംബർ 1977(1977-12-25) (പ്രായം 88) വിവേ, വോട്, സ്വിറ്റ്സർലാന്റ് |
മാധ്യമം | സിനിമ, സംഗീതം, മിമിക്രി |
സ്വദേശം | ബ്രിട്ടൻ |
കാലയളവ് | 1895–1976[1] |
ഹാസ്യവിഭാഗങ്ങൾ | സ്ലാപ്സ്റ്റിക്, മൈം, വിഷ്വൽ കോമഡി |
സ്വാധീനിച്ചത് | മാഴ്സെൽ മാർക്കൗ ദ ത്രീ സ്റ്റൂജെസ് ഫെഡെറികോ ഫെല്ലിനി മിൽട്ടൻ ബെർലീ പീറ്റർ സെല്ലേഴ്സ് റോവാൻ അറ്റ്കിൻസൺ ജോണി ഡെപ്പ് ജാക്വസ് ടാറ്റി |
ജീവിത പങ്കാളി | മിൽഡ്രെഡ് ഹാരിസ്
(m. 1918–1921)1 കുട്ടി ലിതാ ഗ്രേ (m. 1924–1927)2 കുട്ടികൾ പോളെറ്റ് ഗൊഡാർഡ്
(m. 1936–1942)ഊന ഓനീൽ (m. 1943–1977)8 കുട്ടികൾ |
ഒപ്പ് |
അടയ്ക്കുക
അഞ്ചാം വയസ്സുമുതൽ അഭിനയിച്ചുതുടങ്ങിയ ചാർളി ചാപ്ലിൻ 80-ആം വയസ്സുവരെ അഭിനയരംഗത്തു തുടർന്നു. ചാപ്ലിൻ ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചത് “ട്രാമ്പ്” എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു.