ഗ്രേറ്റ് പർജ്
From Wikipedia, the free encyclopedia
1936-1938 കാലഘട്ടത്തിൽ സോവിയറ്റ് റഷ്യയിൽ നടന്ന വൻതോതിൽ ഉള്ള കൂട്ടക്കൊലകളെ ഗ്രേറ്റ് പർജ് (Great Purge) അല്ലങ്കിൽ ഗ്രേറ്റ് ടെറർ (Great Terror) എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു [1] . സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ,കൃഷിക്കാർ, റെഡ് ആർമിയിലെ അംഗങ്ങൾ തുടങ്ങി നിരവധി പേർ ഇക്കാലത്ത് വധിക്കപ്പെട്ടു. ജനങ്ങളുടെ ശത്രുക്കൾ ( Enemies of the people / Враги народа ) എന്ന് മുദ്രകുത്തി ഏകപക്ഷീയമായ വിധിന്യായത്തോടെ അനവധി പേരെ കൊന്നൊടുക്കുകയുണ്ടായി.[2] ഏറ്റവും തീവ്രമായി മനുഷ്യക്കുരുതി നടന്ന 1937–1938 കാലത്തെ Time of Yezhov എന്ന് വിളിക്കുന്നു. ആ സമയത്തെ സോവിയറ്റ് രഹസ്യപ്പോലീസ് മേധാവി ആയിരുന്ന നിക്കളായ് ഇഷോവിന്റെ പേരിലാണ് Time of Yezhov ( Yezhovchina ) അറിയപ്പെടുന്നത്.