കറുപ്പ് (സസ്യം)
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
ഓപിയം പോപ്പി എന്നറിയപ്പെടുന്ന പാപ്പാവർ സോംനിഫെറം പാപ്പാവെറേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ്. കറുപ്പും പോപ്പി വിത്തുകളും ഈ സസ്യത്തിൽനിന്ന് ലഭിക്കുന്നു. കൂടാതെ പൂന്തോട്ടങ്ങളിൽ വളരുന്ന വിലയേറിയ അലങ്കാര സസ്യമാണ്.[1] ഭാരതത്തിലെ മധ്യപ്രദേശ് ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനിലെ ചില പ്രദേശങ്ങൾ, അഫ്ഗാനിസ്ഥാൻ യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്ന[2] ഈ ചെടിയുടെ വിത്തുകളാണ് കശകശ. ഇവ പാചകത്തിന് ഉപയോഗപ്പെടുന്നു.[3]
കറുപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കറുപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ Opium Poppy, ശാസ്ത്രീയ വർഗ്ഗീകരണം ...
Opium Poppy | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | Papaveraceae |
Genus: | Papaver |
Species: | P. somniferum |
Binomial name | |
Papaver somniferum | |
അടയ്ക്കുക
പോപ്പി വിത്തിനായും കറുപ്പിനായും ഫാർമസ്യൂട്ടിക്കൽ മരുന്നുകളായ ഹൈഡ്രോകോഡോൺ, ഓക്സികോഡോൺ നിർമിക്കാനും ഓപിയം പോപ്പി ഒരു കാർഷിക വിളയായി വലിയ തോതിൽ വളർത്തുന്നു.