യുഗാണ്ട
From Wikipedia, the free encyclopedia
യുഗാണ്ട (Uganda) കിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. കിഴക്ക് കെനിയ, പടിഞ്ഞാറ് കോംഗോ, വടക്ക് സുഡാൻ, തെക്ക് ടാൻസാനിയ, തെക്കുപടിഞ്ഞാറ് റുവാണ്ട എന്നിവയാണ് അയൽ രാജ്യങ്ങൾ. പരമ്പരാഗതമായ ബുഗാണ്ട രാജവംശത്തിൽ നിന്നാണ് ഉഗാണ്ട എന്ന പേരു വന്നിരിക്കുന്നത്.
| |||||
ആപ്തവാക്യം: ദൈവത്തിനു വേണ്ടിയും എന്റെ രാജ്യത്തിനു വേണ്ടിയും | |||||
ദേശീയ ഗാനം: Oh Uganda, Land of Beauty.. | |||||
തലസ്ഥാനം | കംപാല | ||||
രാഷ്ട്രഭാഷ | ഇംഗ്ലീഷ്, സ്വാഹിലി | ||||
ഗവൺമന്റ്
പ്രസിഡന്റ് |
പാർലമെന്ററി ജനാധിപത്യം യോവരി മുസേവനി | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഒക്ടോബർ 9, 1962 | ||||
വിസ്തീർണ്ണം |
2,36,040ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
24,699,073(2000) 105/ച.കി.മീ | ||||
നാണയം | ഷില്ലിങ് (UGX ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC +3 | ||||
ഇന്റർനെറ്റ് സൂചിക | .ut | ||||
ടെലിഫോൺ കോഡ് | +256 | ||||
കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ പെടുന്ന ഉഗാണ്ട 1962 ലാണ് സ്വാതന്ത്ര്യം പ്രാപിച്ചത്. പാൻ ആഫ്രിക്കൻ പ്രസ്ഥാനം, ആഫ്രിക്കൻ ഐക്യദാർഢ്യസമിതി (Organization for African Unity) എന്നീ സംഘടനകളിൽ സജീവാംഗത്വം പുലർത്തുന്ന ഈ രാജ്യം കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളുമായിച്ചേർന്ന് ഈസ്റ്റാഫ്രിക്കൻ കമ്യൂണിറ്റി എന്ന വാണിജ്യസഖ്യവും സ്ഥാപിച്ചിരുന്നു. വ്യവസായവത്കരണത്തിലൂടെ സാമ്പത്തിക സുസ്ഥിരത നേടുവാനുള്ള തീവ്രമായ ശ്രമം സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം നടന്നുപോന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ വേണ്ടത്ര വിജയിച്ചിട്ടില്ല. സമ്പദ്വ്യവസ്ഥ പ്രധാനമായും കാർഷിക വിഭവങ്ങളെ, പ്രത്യേകിച്ച് കാപ്പി, പരുത്തി എന്നീ നാണ്യവിളകളെ ആശ്രയിച്ചിരിക്കുന്നു. ലോകവിപണിൽ ഈ ഉത്പന്നങ്ങൾക്കുണ്ടാവുന്ന വിലമാറ്റത്തിന് ആനുപാതികമായി ഉഗാണ്ടയുടെ സാമ്പത്തിക സ്ഥിതിയിലും ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്.[1]