ഇൻകാൻഡസന്റ് വിളക്ക്
From Wikipedia, the free encyclopedia
വൈദ്യുത ചാലകത്തിന്റെ പ്രതിരോധം മൂലമുണ്ടാകുന്ന താപത്താൽ ചാലകം സ്വയം ജ്വലിച്ച് പ്രകാശം തരുന്നയിനം വൈദ്യുതവിളക്കുകളെ ഇൻകാൻഡസന്റ് വിളക്ക് എന്നു വിളിക്കുന്നു. ഇൻകാൻഡസന്റ് വിളക്ക് സാധാരണയായി അതിന്റെ ആകൃതി മൂലം ബൾബ് എന്നും അറിയപ്പെടുന്നു. ഇൻകാൻഡസന്റ് വിളക്കിനുള്ളിൽ വൈദ്യുതി പ്രവഹിക്കുന്ന കനം കുറഞ്ഞ നാരുപോലുള്ള ഭാഗത്തിനെ ഫിലമെന്റ് എന്നു വിളിക്കുന്നു. തോമസ് ആൽവ എഡിസൺ ആണ് ബൾബ് കണ്ടു പിടിച്ചത്. ടങ്സ്റ്റൺ ആണ് സാധാരണ ഫിലമെന്റ് ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന മൂലകം.
"ബൾബ്" redirects here. For വൈദ്യുതോർജ്ജത്തെ പ്രകാശോർജ്ജമാക്കി മാറ്റുന്ന വിളക്കുകളെക്കുറിച്ചുള്ള ലേഖനത്തിന്, see വൈദ്യുതവിളക്ക്.