ക്രിസ്തുവിന്റെ ജനനത്തിന് (ക്രിസ്മസ് മുന്നോടിയായുള്ള ഒരുക്ക കാലമാണ് ആഗമനകാലം. പാശ്ചാത്യ സഭയിൽ ഈ കാലഘട്ടം [3]ആഗമനകാലം എന്നും പൌരസ്ത്യ സഭകളിൽ ഈ കാലഘട്ടം [4]മംഗളവാർത്തക്കാലം എന്നുമാണ് അറിയപ്പെടുന്നത്. റോമൻ കത്തോലിക്കാ, ആംഗ്ലിക്കൻ , ലൂഥറൻ, പ്രൊട്ടസ്റ്റന്റ് സഭകൾ ഉൾപ്പെടുന്ന പാശ്ചാത്യ സഭ ക്രിസ്മസിന് മുൻപ് വരുന്ന നാല് ആഴ്ചകളാണ് ആഗമനകാലമായി ആചരിക്കുന്നത്. പ്രസ്തുത സഭയുടെ ആരാധനക്രമ വർഷം(Liturgical Year) ആരംഭിക്കുന്നതും ആഗമനകാലത്തിലെ ഒന്നാം ഞായറാഴ്ചയോടു കൂടിയാണ്. [5]നവംബർ 27നും ഡിസംബർ മൂന്നിനും മദ്ധ്യേ വരുന്ന ഞായറാഴ്ചയായിരിക്കും പൊതുവിൽ ആഗമനകാലം ഒന്നാം ഞായർ. ഡിസംബർ ഇരുപത്തിനാല് വൈകുന്നേരം ആഗമനകാലം അവസാനിക്കും. കേരളത്തിലെ ക്രൈസ്തവർ ഈ കാലത്തെ [6]25 നോയമ്പ് എന്നും [7]ചെറിയ നോയമ്പ് എന്നും വിളിക്കുന്നു.നവീകരണ സഭകളിൽ നോയമ്പ് അനുഷ്ടാനം ഈ കാലയളവിൽ നടത്തപ്പെടുന്നില്ല
വസ്തുതകൾ Advent, ആചരിക്കുന്നത് ...
Advent |
---|
An acolyte lighting Advent candles |
ആചരിക്കുന്നത് | Christians |
---|
തരം | Christian, cultural |
---|
പ്രാധാന്യം | Preparation for the commemoration of the birth of Jesus |
---|
അനുഷ്ഠാനങ്ങൾ | Church services, completing an Advent calendar and Advent wreath,[1] praying through a daily devotional,[1] erecting a Chrismon tree,[1] hanging of the greens,[1] lighting a Christingle,[2] gift giving, family and other social gatherings |
---|
ആരംഭം | Fourth or (in the Ambrosian and Mozarabic Rites) sixth Sunday before Christmas |
---|
2023-ലെ തിയ്യതി | ഡിസംബർ 3, 2023 |
---|
2024-ലെ തിയ്യതി | ഡിസംബർ 1, 2024 |
---|
2025-ലെ തിയ്യതി | നവംബർ 30, 2025 |
---|
2026-ലെ തിയ്യതി | നവംബർ 29, 2026 |
---|
ആവൃത്തി | Annual |
---|
ബന്ധമുള്ളത് | Christmastide, Christmas Eve, Annunciation, Epiphany, Epiphanytide, Baptism of the Lord, Nativity Fast, Nativity of Jesus |
---|
അടയ്ക്കുക
വസ്തുതകൾ ആരാധനക്രമ വർഷം, റോമൻ ആചാരക്രമം ...
അടയ്ക്കുക