ഐക്യരാഷ്ട്രസഭ
ലോകരാഷ്ട്രങ്ങളുടെ സഖ്യം / From Wikipedia, the free encyclopedia
ഐക്യരാഷ്ട്രസഭ (United Nations-Nations Unies) രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്. 1945-ൽ 51 അംഗങ്ങളുമായി തുടക്കം കുറിച്ച് ഈ പ്രസ്ഥാനത്തിൽ ഇന്ന് 193 അംഗരാജ്യങ്ങളുണ്ട്.
വസ്തുതകൾ ഐക്യരാഷ്ട്രസഭ, ആസ്ഥാനം ...
| |
---|---|
Flag | |
യുണൈറ്റഡ് നേഷൻസ് അംഗരാജ്യങ്ങളുടെ ഭൂപടവും അവയുടെ അംഗീകൃത ആശ്രയത്വങ്ങളും | |
ആസ്ഥാനം | മാൻഹാട്ടൻ, ന്യൂ യോർക്ക് നഗരം (അന്താരാഷ്ട്ര പ്രദേശം) |
Other languages | അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് |
അംഗമായ സംഘടനകൾ | 193 അംഗരാജ്യങ്ങൾ |
നേതാക്കൾ | |
• സെക്രട്ടറി ജനറൽ | അൻഡോണിയോ ഗുട്ടറസ്(ENTER:31 ഡിസംബർ 2016) |
Establishment | |
• United Nations Charter | ജൂൺ 26 1945 |
Website http://www.un.org/ |
അടയ്ക്കുക