പോർച്ചുഗൽ
From Wikipedia, the free encyclopedia
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് പോർച്ചുഗൽ അഥവാ പോർത്തുഗാൽ. യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നായ പോർച്ചുഗലിന്റെ തലസ്ഥാനം ലിസ്ബണാണ്. സ്പെയിനാണ് പോർച്ചുഗലിന്റെ ഏക അയൽരാജ്യം.
Portuguese Republic | |
---|---|
ദേശീയ ഗാനം: A Portuguesa "The Portuguese" | |
തലസ്ഥാനം and largest city | Lisbon 38°46′N 9°9′W |
ഔദ്യോഗിക ഭാഷകൾ | Portuguese |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Mirandese[note 1] |
Nationality (2022)[3] |
|
മതം (2021)[4] |
|
നിവാസികളുടെ പേര് | Portuguese |
ഭരണസമ്പ്രദായം | Unitary semi-presidential constitutional republic[5] |
• President | Marcelo Rebelo de Sousa |
• Prime Minister | António Costa |
നിയമനിർമ്മാണസഭ | Assembly of the Republic |
Establishment | |
• First County | 868 |
• Second County | 1095 |
• Sovereignty | 24 June 1128 |
• Kingdom | 25 July 1139 |
• Treaty of Zamora | 5 October 1143 |
• Restoration | 1 December 1640 |
• First Constitution | 23 September 1822 |
• Republic | 5 October 1910 |
• Democratization | 25 April 1974 |
• Current constitution | 25 April 1976[note 2] |
• EEC accession | 1 January 1986 |
• ആകെ വിസ്തീർണ്ണം | 92,225.2 km2 (35,608.3 sq mi)[6] (109th) |
• ജലം (%) | 1.2 (2015)[7] |
• 2022 estimate | 10,467,366[8] (90th) |
• 2021 census | 10,343,066[9] |
• ജനസാന്ദ്രത | 113.5/km2 (294.0/sq mi) |
ജി.ഡി.പി. (PPP) | 2023 estimate |
• ആകെ | $460.1 billion[10] (49th) |
• പ്രതിശീർഷം | $44,707[10] (42nd) |
ജി.ഡി.പി. (നോമിനൽ) | 2023 estimate |
• ആകെ | $267.7 billion[10] (51st) |
• Per capita | $26,013[10] (41st) |
ജിനി (2020) | 31.2[11] medium |
എച്ച്.ഡി.ഐ. (2021) | 0.866[12] very high · 38th |
നാണയവ്യവസ്ഥ | Euro (€) (EUR) |
സമയമേഖല | UTC (WET) UTC−1 (Atlantic/Azores) |
UTC+1 (WEST) UTC (Atlantic/Azores)) | |
Note: Continental Portugal and Madeira use WET/WEST; the Azores are 1 hour behind. | |
തീയതി ഘടന | dd/mm/yyyy |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +351 |
ISO കോഡ് | PT |
ഇൻ്റർനെറ്റ് ഡൊമൈൻ | .pt |
|
പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് സഞ്ചാരികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കപ്പൽ സഞ്ചാരം നടത്തുകയും പ്രദേശങ്ങൾ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തിരുന്നു. ലോകത്തെ ആദ്യത്തെ ആഗോളസാമ്രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് സാമ്രാജ്യം അതിന്റെ പ്രതാപകാലത്ത് ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ വലിയൊരു ഭൂഭാഗത്ത് ആധിപത്യം പുലർത്തിയിരുന്നു.
ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുൽപാദനവും മൽസ്യബന്ധനവുമാണ് പോർച്ചുഗൽ ജനതയുടെ പ്രധാനവരുമാനമാർഗ്ഗങ്ങൾ. ലോകത്തിനാവശ്യമായ കോർക്കുകകളുടെ തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോർച്ചുഗൽ കോർക്കുമരങ്ങളുടെ നാടുമാണ്.