ഭൂട്ടാൻ
From Wikipedia, the free encyclopedia
ഭൂട്ടാൻ (Bhutan) തെക്കെനേഷ്യയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറു രാജ്യമാണ്. ഹിമാലയൻ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പർവ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. രാജ്യാന്തര ബന്ധങ്ങൾ പരിമിതമാണ്. ടിബറ്റൻ ബുദ്ധസംസ്കാരത്തിന്റെ സംരക്ഷണത്തിനെന്ന പേരിൽ വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളും ഗവൺമെന്റിന്റെ കർശന നിയന്ത്രണത്തിലാക്കിയിരിക്കുന്നു. ആധുനിക നൂറ്റാണ്ടിലും സമ്പൂർണ്ണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ . ഏറ്റവും വലിയ നഗരവും തലസ്ഥാനവും തിംഫു (തിംപു) ആണ് [1]. ഫുൺഷിലിംഗാണ് സാമ്പത്തിക കേന്ദ്രം. ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.[2]
| |||||
ആപ്തവാക്യം: ഒരു ദേശം ഒരേ ജനത | |||||
ദേശീയ ഗാനം: ഡ്രൂക് സേന്തേൻ.. | |||||
തലസ്ഥാനം | തിംഫു | ||||
രാഷ്ട്രഭാഷ | ദ്സോങ്ക | ||||
ഗവൺമന്റ്
രാജാവ് പ്രധാനമന്ത്രി |
രാജവാഴ്ച ജിഗ്മേ സിംഗ്യേ വാങ്ചൂക്ക് ഷെറിംഗ് തോബ്ഗെ | ||||
രൂപവത്കരണം | 1907 | ||||
വിസ്തീർണ്ണം |
47,500ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
734,340(2003) 45/ച.കി.മീ | ||||
നാണയം | ങൾട്രം (BTN ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC +6 | ||||
ഇന്റർനെറ്റ് സൂചിക | .bt | ||||
ടെലിഫോൺ കോഡ് | +975 | ||||
ചരിത്രത്തിൽ ഒരിക്കലും കോളനിവത്കരിക്കപ്പെട്ടിട്ടില്ലാത്ത രാജ്യമാണ് ഭൂട്ടാൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള പുരാതന സിൽക്ക് റോഡിൽ സ്ഥിതിചെയ്യുന്ന ഭൂട്ടാൻ ബുദ്ധമതത്തെ അടിസ്ഥാനമാക്കി വ്യത്യസ്തമായ ദേശീയ സവിശേഷത വികസിപ്പിചെടുത്തു. ഷബ്ദ്രുങ്ങ് റിമ്പോച്ചെ എന്ന ആത്മീയ നേതാവിന്റെ കുത്തകാധികാര നേതൃത്വത്തിൽ ഈ പ്രദേശം ബുദ്ധമത പൗരോഹിത്യത്തിൽ ഭരിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ആഭ്യന്തരയുദ്ധത്തെത്തുടർന്ന് വാങ്ചുക് രാജവംശം രാജ്യം വീണ്ടും ഒന്നിപ്പിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജ് അവസാനിച്ചതിനുശേഷം തർക്ക അതിർത്തി നിലനിൽക്കുന്ന ചൈനയിൽ കമ്മ്യൂണിസം വളർന്നുകൊണ്ടിരിക്കെ ഭൂട്ടാൻ ഇന്ത്യയുമായി തന്ത്രപരമായ പങ്കാളിത്തം വളർത്തിയെടുത്തു. 1990 കളുടെ തുടക്കത്തിൽ രാജ്യത്തെ നേപ്പാളി സംസാരിക്കുന്ന ലോത്ഷാംപ ന്യൂനപക്ഷത്തെ സർക്കാർ നാടുകടത്തിയത് അടുത്തുള്ള നേപ്പാളിലെ ഝാപയിൽ അഭയാർഥി പ്രതിസന്ധി സൃഷ്ടിച്ചു. 2008 ൽ ഭൂട്ടാൻ ഒരു സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന് ഒരു ഭരണഘടനാപരമായ രാജവാഴ്ചയിലേക്ക് മാറുകയും ഭൂട്ടാൻ ദേശീയ അസംബ്ലിയിലേക്ക് ആദ്യ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഭൂട്ടാൻ ജനാധിപത്യത്തിന്റെ രണ്ടു സഭകളോടുകൂടിയ പാർലമെന്റിന്റെ ഭാഗമാണ് ദേശീയ അസംബ്ലി.[3]