ബാഡൻ-വ്യൂർട്ടംബർഗ്
From Wikipedia, the free encyclopedia
ജർമനിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ് (Baden-Württemberg). 35,751 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 1.1 കോടി ജനസംഖ്യയുമായി ജർമനിയിലെ മൂന്നാമത്തെ വലിയ സംസ്ഥാനമാണ് ബാഡൻ-വ്യൂർട്ടംബർഗ്. വലിപ്പത്തിൽ ഏകദേശം കേരളത്തോളം വരും ഈ പ്രവിശ്യ. വികസനത്തിലും മറ്റു സാമൂഹിക സാമ്പത്തിക സൂചികകളിലും മുന്നിൽ നിൽക്കുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം പ്രധാന വാണിജ്യ നഗരമായ സ്റ്റുട്ട്ഗാർട്ട് ആണ്. മാൻഹൈം, കാൾസ്റൂഹെ, ഫ്രൈബുർഗ് എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ. ബാഡൻ, വ്യൂർട്ടംബർഗ്-ബാഡൻ, വ്യൂർട്ടംബർഗ്-ഹോഹൻസൊല്ലേർൺ എന്നീ സംസ്ഥാനങ്ങൾ യോജിപ്പിച്ച് 1952-ൽ ആണ് ബാഡൻ വ്യൂർട്ടംബർഗ് രൂപീകരിച്ചത്.
വസ്തുതകൾ ബാഡൻ വ്യൂർട്ടംബർഗ് Baden-Württemberg, Country ...
ബാഡൻ വ്യൂർട്ടംബർഗ് Baden-Württemberg | |||
---|---|---|---|
State of Germany | |||
| |||
Country | Germany | ||
Capital | സ്റ്റുട്ട്ഗാർട്ട് | ||
• മിനിസ്റ്റർ-പ്രസിഡന്റ് | വിൻഫ്രീഡ് ക്രെറ്റ്ഷ്മാൻ (ഗ്രീൻസ്) | ||
• Governing party | ക്രിസ്റ്റ്യൻ ഡെമോക്രറ്റിക് പാർട്ടി/ഗ്രീൻസ് | ||
• Votes in Bundesrat | {{{votes}}} (of 69) | ||
• Total | 35,751 ച.കി.മീ.(13,804 ച മൈ) | ||
(2017)[1] | |||
• Total | 11,023,424 | ||
• ജനസാന്ദ്രത | 310/ച.കി.മീ.(800/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO കോഡ് | {{{iso region}}} | ||
GDP/ Nominal | € €477/ $561 ബില്ല്യൺ billion (2016) [2] | ||
GDP per capita | € €42,000/ $49,400 (2015) | ||
NUTS Region | {{{NUTS}}} | ||
വെബ്സൈറ്റ് | baden-wuerttemberg.de |
അടയ്ക്കുക