ഹൈറദ്ദീൻ ബാർബറോസ
From Wikipedia, the free encyclopedia
പതിനാറാം നൂറ്റാണ്ടിലെ ഓട്ടൊമൻ നാവിക സൈന്യത്തിന്റെ അതി പ്രഗൽഭനായ ഒരു സൈന്യാധിപനാണ് ഹൈറദ്ദീൻ ബാർബറോസ (Arabic: خير الدين بربروس, romanized: Khayr ad-Din Barbarus).ഹിസ്ർ എന്നതാണ് ഇദ്ദേഹത്തിൻറെ യഥാർത്ഥനാമം. ഇദ്ദേഹത്തിൻറെ മതമൂല്യം കണക്കിലെടുത്ത് ചില ഇസ്ലാം ആത്മീയ സന്യാസികൾ 'വിശ്വാസത്തിൻറെ നന്മ’ എന്നർത്ഥം വരുന്ന ഖൈർ-അൽ-ദീൻ (ഹൈറദ്ദീൻ) എന്ന് വിശേഷിപ്പിക്കുകയായിരുന്നു. ഹിസ്ർ ഹൈറദ്ദീൻ പാഷ, ഹിസ്ർ റയീസ് തുടങ്ങിയ ഔദ്യോദിക നാമങ്ങളിലും ഇദ്ദേഹം അറിയപ്പെടുന്നു. . ഓട്ടോമൻ നാവിക സേനക്ക് മെഡിറ്ററേനിയൻ കടലിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത് ഹൈറദ്ദീൻ ബാർബറോസയുടെ നേതൃത്വത്തിൽ നടന്ന യുദ്ധങ്ങളിലാണ്. 1538ൽ യൂറോപ്യൻ സഖ്യസേനയുമായി നടന്ന പ്രിവേസ യുദ്ധത്തിൽ തുർക്കികൾ നേടിയ നിർണ്ണായക വിജയം ഇദ്ദേഹത്തിന്റെ നേതൃപാടവം കാരണമായിരുന്നു.[1]
വസ്തുതകൾ ഖൈർ അൽ ദീൻ ബാർബറോസ്സ, Nickname ...
ഖൈർ അൽ ദീൻ ബാർബറോസ്സ | |
---|---|
Nickname | ബാർബറോസ (ചുവന്ന താടിക്കാരൻ) ഹൈറദ്ദീൻ ഹിസ്ർ റയീസ് |
ജനനം | c. 1478 ലെസ്ബോസ്, ഓട്ടോമൻ സാമ്രാജ്യം |
മരണം | 4 ജൂലായ് 1546 (വയസ്സ് 67–68) ബുയുക്ദേരെ, സരിയാസ്, ഓട്ടോമൻ സാമ്രാജ്യം |
ദേശീയത | ഓട്ടോമൻ സാമ്രാജ്യം |
വിഭാഗം | ഓട്ടോമൻ നാവിക സേന |
ജോലിക്കാലം | c. 1500–1545 |
പദവി | സമുദ്രാധിപതി |
അടയ്ക്കുക