ഓട്ടൊമൻ സാമ്രാജ്യം
From Wikipedia, the free encyclopedia
1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ഓട്ടൊമൻ സാമ്രാജ്യം.(പുരാതന ഓട്ടൊമൻ ടർക്കിഷ്: دولتْ علیّه عثمانیّه ദെവ്ലെതി ആലിയെയി ഓസ്മാനിയ്യെ[2] ആധുനിക ടർക്കിഷ്: Osmanlı İmparatorluğu). ഇത് ടർക്കിഷ് സാമ്രാജ്യം, ടർക്കി എന്നൊക്കെയും അറിയപ്പെട്ടിരുന്നു. 1923 ഒക്ടോബർ 29ന് ലൊസാൻ ഉടമ്പടിയിലൂടെ റിപ്പബ്ലിക്ക് ഓഫ് ടർക്കി എന്ന രാജ്യത്തിന് സാമ്രാജ്യം വഴിമാറി.
ഓട്ടോമൻ രാജ്യം دولتْ علیّه عثمانیّه Devlet-i Âliye-yi Osmâniyye | |||||||||
---|---|---|---|---|---|---|---|---|---|
1299–1923 | |||||||||
'മുദ്രാവാക്യം: 'دولت ابد مدت Devlet-i Ebed-müddet (സനാതന രാജ്യം) | |||||||||
ദേശീയ ഗാനം: ഓട്ടൊമൻ ഇമ്പീരിയൻ ഗാനം | |||||||||
ഓട്ടൊമൻ സാമ്രാജ്യത്തിന്റെ അതിരുകൾ (1683) (കാണുക: കൈവശപ്രദേശങ്ങളുടെ പട്ടിക) | |||||||||
പദവി | സാമ്രാജ്യം | ||||||||
തലസ്ഥാനം | സൊഗൂത് (1299–1326) ബുർസാ (1326–1365) എഡൈൻ (1365–1453) കോൺസ്റ്റാന്റിനോപ്പിൾ (1453–1922) | ||||||||
ഗവൺമെൻ്റ് | രാജഭരണം | ||||||||
• 1281–1326 (പ്രഥമ) | ഒസ്മാൻ I | ||||||||
• 1918–22 (അവസാന) | മെഹ്മെദ് VI | ||||||||
ഗ്രാൻഡ് വിസിയർ | |||||||||
• 1320–31 (പ്രഥമ) | അലാദിൻ പാഷ | ||||||||
• 1920–22 (അവസാന) | അഹമ്മദ് തെവ്ഫിക്ക് പാഷ | ||||||||
ചരിത്രം | |||||||||
• സ്ഥാപനം | 1299 | ||||||||
• ഇടവേള | 1402–1413 | ||||||||
• 1. ഭരണഘടന | 1876-1878 | ||||||||
• 2. ഭരണഘടന | 1908-1918 | ||||||||
• അവസാന സുൽത്താൻ മെഹ്മെദ് VI വിടവാങ്ങുന്നു | നവംബർ 17, 1922 | ||||||||
ജൂലൈ 24 1923 | |||||||||
വിസ്തീർണ്ണം | |||||||||
1680 | 5,500,000 km2 (2,100,000 sq mi) | ||||||||
Population | |||||||||
• 1856 | 35350000 | ||||||||
• 1906 | 20884000 | ||||||||
• 1914 | 18520000 | ||||||||
• 1919 | 14629000 | ||||||||
നാണയവ്യവസ്ഥ | ആക്സെ, കൂറൂസ്, ലീറ | ||||||||
| |||||||||
Timeline of the Ottoman Empire |
സാമ്രാജ്യത്തിന്റെ ഏറ്റവും വിസ്തൃതമായ 16ആം നൂറ്റാണ്ടിനും 17ആം നൂറ്റാണ്ടിനും ഇടയ്ക്ക് മൂന്നു ഭൂഖണ്ഡങ്ങൾ വ്യാപിച്ചുകിടന്ന ഓട്ടൊമൻ സാമ്രാജ്യം തെക്കുകിഴക്കൻ യൂറോപ്പ്, മദ്ധ്യപൂർവ്വേഷ്യ, വടക്കേ ആഫ്രിക്ക എന്നി പ്രദേശങ്ങളുടെ ഭൂരിഭാഗത്തും ആധിപത്യം സ്ഥാപിച്ചിരുന്നു. സാമ്രാജ്യത്തിൽ 29 പ്രൊവിൻസുകളും അനേകം സാമന്തരാജ്യങ്ങളും ഉണ്ടായിരുന്നു. ഈ സാമന്തരാജ്യങ്ങളിൽ ചിലത് പിൽക്കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു, മറ്റു ചിലത് കാലക്രമേണ സ്വയംഭരണം കൈവരിച്ചു. ദൂരദേശത്ത് സ്ഥിതി ചെയ്തിരുന്ന പല പ്രദേശങ്ങളും ഓട്ടൊമൻ സുൽത്താനും ഖലീഫയ്ക്കും കൂറ് പ്രഖ്യാപിച്ചുകൊണ്ട് സാമ്രാജ്യത്തിന് താത്കാലികമായി കീഴ്പ്പെട്ടിരുന്നു. 1565ൽ ആച്ചെ സുൽത്താന്റെ പ്രഖ്യാപനവും അതുപോലെ അറ്റ്ലന്റിക്ക് സമുദ്രത്തിലെ ദ്വീപുകളായ ലാൻസറോട്ട് (1585), മഡൈറ (1617), വെസ്റ്റ്മന്നയാർ (1627), ലുണ്ഡി (1655) എന്നിവയും ഉദാഹരണങ്ങളാണ്.[3]
മുസ്ലീങ്ങളുടെ വിശുദ്ധനഗരങ്ങളായ മെക്കയും മദീനയും ജെറുസലേമും, സാംസ്കാരികകേന്ദ്രങ്ങളായിരുന്ന കെയ്റോ, ദമാസ്കസ്, ബാഗ്ദാദ് എന്നിവയുടെയെല്ലാം നിയന്ത്രണം സ്വായത്തമായിക്കിയിരുന്ന ഓട്ടൊമൻ സാമ്രാജ്യത്തിന് ഇസ്ലാമികലോകത്തിന്റെ തന്നെ സംരക്ഷകൻ എന്ന രീതിയിൽ നേതൃസ്ഥാനം കൽപ്പിക്കപ്പെട്ടിരുന്നു.[4]