സിയോക്സ് ഇന്ത്യൻസ്
From Wikipedia, the free encyclopedia
സിയോക്സ് അഥവാ ഡക്കോട്ടാ ഇന്ത്യൻസ്, ബൃഹത്തും ശക്തരുമായ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വംശമാണ്. 1640 ൽ മിസിസിപ്പി നദിയുടെ ഉന്നത പ്രദേശത്ത് ഫ്രഞ്ച് പര്യവേക്ഷകരുമായിട്ടാണ് ഇവർ ആദ്യം സമ്പർക്കം പുലർത്തുന്നത്. അൽഗോങ്കിയൻ ഇന്ത്യൻ വർഗക്കാർ ഇവരെ വിളിച്ചിരുന്നത് നഡോവെസിയോക്സ് (Nadowessioux) എന്നായിരുന്നു. ഇതിൽ നിന്നുമാണ് സിയോക്സ് എന്ന പദം ഉരുത്തിരിഞ്ഞു വന്നത്. തെക്ക് അർക്കൻസാസ് നദി മുതൽ വടക്ക് വിന്നിപ്പെഗ് തടാകത്തിൻറെ പടിഞ്ഞാറൻ അതിർത്തി വരെയുള്ള പ്രദേശത്തും പടിഞ്ഞാറോട്ട് റോക്കി പർവ്വതനിരകളുടെ കിഴക്കൻ ചരിവുകൾ വരെയുള്ള പ്രദേശത്തുമായാണ് ഇവർ അക്കാലത്ത് അധിവസിച്ചിരുന്നത്.
Očhéthi Šakówiŋ | |
---|---|
Regions with significant populations | |
US: (SD, MN, NE, MT, ND, IA, WI, IL, WY) Canada: (MB, SK, AB) | |
Languages | |
Sioux language (Lakota, Western Dakota, Eastern Dakota), Assiniboine, Stoney, English | |
Religion | |
Christianity (incl. syncretistic forms), traditional religion | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Assiniboine, Dakota, Lakota, Nakoda (Stoney), and other Siouan-speaking peoples |
ഇവരെ നാലു വ്യത്യസ്ത ഉപവകുപ്പുകളായി വിഭജിച്ചിരിക്കുന്നു. മിഷിഗൺ തടാകത്തിനും മിസിസിപ്പിയ്ക്കുമിടയ്ക്കു വസിക്കുന്ന അൽഗോങ്കിയൻ വിഭാഗത്തിലുൾപ്പെട്ട “വിന്നെബഗോസ്” (Winnebagoes), ഏറ്റവും വടക്കുള്ള അസിനിബൊയിൻസ് (Assiniboines), മിന്നെസോട്ടയിൽ വസിക്കുന്ന “മിന്നെറ്ററീ ഗ്രൂപ്പ്”, “അർക്കാൻസാസ്, പ്ലാറ്റ് (Platte) നദികൾക്കിടയിലുള്ള പ്രദേശത്തെ “തെക്കൻ സിയൂക്സ്” എന്നിവയാണവ. തെക്കൻ സിയൂക്സ് വർഗ്ഗത്തിൻറെ വേട്ടയാടൽ ഭൂമി റോക്കി പർവ്വതനിരയുടെ സമീപം വരെയായിരുന്നു. 1685 ൽ സിയോക്സ് വർഗ്ഗം വീണ്ടും കിഴക്കും പടിഞ്ഞാറുമുള്ള ഏഴു ഉപവർഗ്ഗങ്ങളായി വിഭജിക്കപ്പെട്ടു. ഫ്രഞ്ചുകാരുമായും മറ്റ് ഇന്ത്യൻ വർഗ്ഗങ്ങളുമായുള്ള യുദ്ധങ്ങളിൽ സിയോക്സുകൾ മിസിസിപ്പിയുടെ താഴ്ഭാഗങ്ങളിലേയ്ക്കു് തള്ളിമാറ്റപ്പെട്ടു. ഏതാനും പേർ സെന്റ് പീറ്റർ നദിയുടെ തീരത്തു തന്നെ തുടരുകയും കുറച്ചു പേർ മിസോറിയുടെ സമതലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ തെക്കൻ സിയോക്സുകളോടു ചേർന്നു. 1812 ലെ യുദ്ധത്തിൽ സിയോക്സുകൾ ബ്രിട്ടീഷുകാരെ പിന്തുണച്ചു. 1822 ൽ സിയോക്സുകളിലെ രണ്ടു വിഭാഗങ്ങളിടെ ജനസംഖ്യ 13,000 ആയിരുന്നു. 1837 ൽ മിസിസിപ്പിയുടെ കിഴക്കു ഭാഗത്ത് അവരുടെ അധീനതയിലുണ്ടായരുന്നു മുഴുവൻ ഭൂമികളും ഐക്യനാടുകൾക്കു കൈമാറുവാൻ നിർബന്ധിതരായി. 1851 ൽ മിസിസിപ്പിയുടെ പടിഞ്ഞാറുള്ള 35,000,000 ഏക്കർ ഭൂമി $3,000,000 പ്രതിഫലം പറ്റിക്കൊണ്ട് സിയോക്സുകൾ ഐക്യനാടുകൾക്ക് ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. സിയോക്സുകളുമായുണ്ടാക്കിയ കരാറുകളിലെ നിബന്ധനകൾ പാലിക്കുന്നതിൽ യു.എസ്. സർക്കാർ നടത്തിയ അശ്രദ്ധ സിയോക്സുകളുടെയിടെയിൽ അതൃപ്തിയുണ്ടാക്കുകയും ഒരു യുദ്ധകാലാവസ്ഥ സംജാതമാകുകയും ചെയ്തു. 1855 ൽ ജനറൽ ഹാർണിയുടെ (General Harney) നേതൃത്തിൽ നടന്ന സൈനിക നടപടിയിലൂടെ സമാധാനം ഉറപ്പുവരുത്തുകയും കരാർ പൂർത്തിയാക്കുകയും ചെയ്തു.
അമേരിക്കൻ ഐക്യനാടുകളുടെ വിലപേശൽ തന്ത്രങ്ങളിലും തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച വഞ്ചനാപരമായ നിലപാടുകളിലും സിയോക്സുകൾ കോപാകുലരായ സിയോക്സുകളുടെയിടെയിൽ 1862 കളിൽ ഐക്യനാടുകൾക്കെതിരെ ഒരു പൊതുവികാരം ഉടലെടുക്കുകയും ആയിരത്തോളം യൂറോപ്യൻ കുടിയേറ്റക്കാർ വധിക്കപ്പെടുകയും ചെയ്തു.
സമതലങ്ങളുടെ താഴ്ഭാഗത്തെ സിയോക്സുളും ശത്രുതയോടെ നിലകൊണ്ടുവെങ്കിലും പിന്നീട് അവരെ നിയന്ത്രണവിധേയരാക്കി. കലാപം അടിച്ചമർത്തിയ സർക്കാർ ഏകദേശം ആയിരത്തോളം സിയോക്സുകളെ തടവുകാരായി പിടിക്കുകയും ഇവരിൽ 39 പേരെ തൂക്കിക്കൊലയ്ക്കു വിധേയരാക്കുകയും ചെയ്തു.