വെഡ്ജ്-ടെയിൽഡ് ഈഗിൾ
ഇരപിടിയൻ പക്ഷി / From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഇരപിടിയൻ പക്ഷിയാണ് വെഡ്ജ്-ടെയിൽഡ് ഈഗിൾ (ശാസ്ത്രീയനാമം: Aquila audax-അക്വില ഓഡാക്സ്). തെക്കൻ ന്യൂ ഗിനിയയിലും ഇവ കാണപ്പെടുന്നു. ഇതിന് വളരെ വിശാലമായ നീളമുള്ള ചിറകുകൾ, പൂർണ്ണമായും തൂവലുകളുള്ള കാലുകൾ, വ്യക്തമായ വെഡ്ജ് ആകൃതിയിലുള്ള വാൽ എന്നിവയുണ്ട്.
വസ്തുതകൾ വെഡ്ജ്-ടെയിൽഡ് ഈഗിൾ, പരിപാലന സ്ഥിതി ...
വെഡ്ജ്-ടെയിൽഡ് ഈഗിൾ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Accipitriformes |
Family: | Accipitridae |
Genus: | Aquila |
Species: | A. audax |
Binomial name | |
Aquila audax (Latham, 1801) | |
Range of A. audax Resident |
അടയ്ക്കുക
ലോകമെമ്പാടും കാണപ്പെടുന്ന അക്വില ജനുസ്സിലെ പ്രധാനമായും വലിയ ഇരുണ്ട നിറമുള്ള വെള്ളക്കറുപ്പൻ പരുന്തുകളിൽ 12 ഇനങ്ങളിൽ ഒന്നാണ് വെഡ്ജ്-ടെയിൽഡ് ഈഗിൾ. വലിയ തവിട്ടുനിറത്തിലുള്ള പക്ഷിയായ ഇതിന് ഏകദേശം 2.84 മീറ്റർ വരെ (9 അടി 4 ഇഞ്ച്) ചിറകുവിസ്താരവും 1.06 മീറ്റർ വരെ നീളവും (3 അടി 6 ഇഞ്ച്) കാണപ്പെടുന്നു.[2]