റൊമാൻ പൊളാൻസ്കി
ഫ്രഞ്ച് ചലചിത്ര നടൻ / From Wikipedia, the free encyclopedia
റൊമാൻ റെയ്മണ്ട് പൊളാൻസ്കി (ജനനം: ഓഗസ്റ്റ് 18, 1933) ഒരു പോളിഷ്-ഫ്രെഞ്ച്[1] ചലച്ചിത്ര സംവിധായകനും നടനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ്. നാലു തവണ അക്കാഡമി അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ട ഇദ്ദേഹം ദ പിയാനിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടി. റോസ്മേരീസ് ബേബി, ചൈനാടൗൺ തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിലൊരാളാണ് പൊളാൻസ്കി.[2]
ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം ഏറെ സംഭവബഹുലമായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമൻ നാസി അധീനതയിലായിരുന്ന പോളണ്ടിലെ ജൂത കൂട്ടക്കൊലയെ ഇദ്ദേഹം അതിജീവിച്ചു. 1969ൽ ഗർഭിണിയായ ഭാര്യ ഷാരൺ ടേറ്റിനെ മാൻസൺ കുടുംബം കൊലപ്പെടുത്തി. 1978ൽ, 13 വയസ്സുള്ള പെൺകുട്ടിയുമായി നിയമവിരുദ്ധമായ ലൈംഗിക വേഴ്ചയിലേർപ്പെട്ട കുറ്റത്തിനു ശിക്ഷ വിധിക്കും മുൻപ് പൊളാൻസ്കി ഫ്രാൻസിലേക്ക് പലായനം ചെയ്യുകയും തുടർന്ന് ഇപ്പോൾ ഫ്രഞ്ച് പൗരനായി ജീവിക്കുകയും ചെയ്യുന്നു.
റൊമാൻ പൊളാൻസ്കി | |
---|---|
ജനനം | റാജ്മുണ്ട് റൊമാൻ ലീബ്ലിങ്ങ് (1933-08-18) ഓഗസ്റ്റ് 18, 1933 (90 വയസ്സ്) |
തൊഴിൽ | സംവിധായകൻ, അഭിനേതാവ്, നിർമ്മാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 1953 - ഇപ്പോൾ വരെ |
ജീവിതപങ്കാളി(കൾ) | ബാർബറ ലാസ്സ് (1959-1962) ഷാരോൺ ടേറ്റ് (1968-1969) ഇമ്മാനുവൽ സീഗ്നർ (1989-) |