ബൊനവന്തുരാ
From Wikipedia, the free encyclopedia
ബൊനവന്തുരാ (ഇറ്റാലിയൻ: സാൻ ബൊനവന്തുരാ) എന്നറിയപ്പെടുന്ന ജോൺ ഫിഡാൻസാ (ഇറ്റാലിയൻ: ജിയോവാനി ഡി ഫിഡാൻസാ), (ജനനം: 1221[1] – മരണം:15 ജൂലൈ 1274),ഒരു മദ്ധ്യകാല ഇറ്റാലിയൻ സ്കോളാസ്റ്റിക് ദൈവശാസ്ത്രജ്ഞനും, ദാർശനികനും ഫ്രാൻസിസ്കൻ ചെറിയ സഹോദരന്മാരുടെ സഭയുടെ എട്ടാമത്തെ തലവനും ആയിരുന്നു. അൽബാനോയിലെ കർദ്ദിനാൾ സ്ഥാനമുള്ള മെത്രാനും ആയിരുന്നു അദ്ദേഹം. 1482 ഏപ്രിൽ 14-ന് സിക്സറ്റസ് നാലാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1588-ൽ അഞ്ചാം സിക്സറ്റസ് മാർപ്പാപ്പ ബൊനവന്തുരയെ വേദപാരംഗതനായും അംഗീകരിച്ചു. "ദൈവദൂതനെപ്പോലുള്ള വേദപാരംഗതൻ" (Seraphic Doctor) എന്ന് അദ്ദേഹം അറിയപ്പെടുന്നു. മദ്ധ്യയുഗങ്ങളിലെ ഏറ്റവും പേരുകേട്ട ദൈവശാസ്ത്രജ്ഞനും ക്രൈസ്തവചിന്തകനുമായ തോമസ് അക്വീനാസ്, ബൊനവന്തുരയുടെ സുഹൃത്തും ആശയരംഗത്തെ പ്രതിയോഗിയുമായിരുന്നു.
വസ്തുതകൾ ബൊനവന്തുരാ, കർദ്ദിനാൾ, ദൈവശാസ്ത്രജ്ഞൻ, വേദപാരംഗതൻ ...
ബൊനവന്തുരാ | |
---|---|
കർദ്ദിനാൾ, ദൈവശാസ്ത്രജ്ഞൻ, വേദപാരംഗതൻ | |
ജനനം | 1221 ബാനോറീജിയോ, വിറ്റെർബോ പ്രവിശ്യ, ലാറ്റിയം, മാർപ്പാപ്പയുടെ ഭരണപ്രദേശം (ആധുനിക ഇറ്റലി) |
മരണം | 1274 ജൂലൈ 15 ലയൺ, ലയോണായിസ്, ആൾസ് രാജ്യം (ആധുനിക ഫ്രാൻസ്) |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
നാമകരണം | ഏപ്രിൽ 14, 1482, റോം by സിക്സറ്റസ് നാലാമൻ മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | 15 ജൂലൈ ജൂലൈ രണ്ടാം ഞായർ (റോമൻ പഞ്ചാംഗം, 1482-1568) 14 ജൂലൈ (റോമൻ പഞ്ചാംഗം, 1568-1969) |
പ്രതീകം/ചിഹ്നം | കർദ്ദിനാളിന്റെ തൊപ്പി; കാസ; ദിവ്യകാരുണ്യം; എഴുത്തിലോ വായനയിലോ മുഴുകി ഫ്രാൻസിസ്കൻ വേഷത്തിലിരിക്കുന്ന കർദ്ദിനാൾ |
അടയ്ക്കുക