ചിൽക്ക തടാകം
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒഡീഷ സംസ്ഥാനത്ത് കിഴക്ക് തീരത്ത് ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ലവണജല തടാകമാണ് ചിൽക്ക തടാകം.പുരി, ഖുർദ, ഖഞ്ജാം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ തടാകം ദയ നദിയുടെ പതനപ്രദേശം കൂടിയാണ്. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേയും ലഗൂൺ ആണിത്. മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്തപ്പെട്ടിരിക്കും. ശരാശരി 1100 ചതുരശ്ര കിലോമീറ്റർ ആണിതിന്റെ വിസ്തീർണ്ണം. കായലിൻറെ മദ്ധ്യ ദക്ഷിണ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമാണ് സൊമോളൊ - ദുംകുടി ദ്വീപുകൾ. പൂർവ ഘാട്ടുകളുടെ അവശിഷ്ടങ്ങൾ ഈ ദ്വീപിൽ കാണാം. പാരിക്കുഡ് ദ്വീപുകൾ നല്ലൊരു ആകാശ കാഴ്ചയാണ് സഞ്ചാരികൾക്ക് നൽകുന്നത്. വർഷത്തിൽ ഏതു സമയവും ചിൽക്ക സന്ദർശിക്കാമെങ്കിലും ദേശാടനപക്ഷികൾ വിരുന്നിനെത്തുന്ന തണുപ്പ് കാലത്ത് ചിൽക്ക തടാകവും ദ്വീപുകളും കൂടുതൽ രസകരവും ആസ്വാദ്യവുമായിരിക്കും.ടെസ്റ്റിനേഷൻ ഫ്ലൈ വേസ് എന്ന് ലോക വിനോദസഞ്ചാര സംഘടന ചിൽക്കയെ നാമകരണം ചെയ്തു [2]
ചിൽക്ക തടാകം Chilika | |
---|---|
നിർദ്ദേശാങ്കങ്ങൾ | 19°43′N 85°19′E |
Lake type | Brackish |
പ്രാഥമിക അന്തർപ്രവാഹം | 52 streams including the Bhargavi, Daya, Makra, Malaguni and Luna rivers[1] |
Primary outflows | old mouth at Arakhakuda, new mouth at Satpada to Bay of Bengal |
Catchment area | 3,560 km2 (1,370 sq mi) |
Basin countries | India |
പരമാവധി നീളം | 64.3 km (40.0 mi) |
Surface area | min.: 900 km2 (347 sq mi) max.: 1,165 km2 (450 sq mi) |
പരമാവധി ആഴം | 4.2 m (13.8 ft) |
Water volume | 4 km3 (3,200,000 acre⋅ft) |
ഉപരിതല ഉയരം | 0 – 2 m (6.6 ft) |
Islands | 223 km2 (86 sq mi): Badakuda, Breakfast, Honeymoon, Kalijai Hill, Birds Island, Kanthapantha, Krushnaprasadrah (Old Parikuda), Nalabana, Nuapara, Somolo and Sanakuda. |
അധിവാസ സ്ഥലങ്ങൾ | Puri and Satpada |
അവലംബം | [1][2] |
Designated | 1 October 1981 |
Reference no. | 229[3] |