അൽ ഹജർ പർവതങ്ങൾ
From Wikipedia, the free encyclopedia
വടക്കുകിഴക്കൻ ഒമാൻ, കിഴക്കൻ യു.എ.ഇ. എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ അറേബ്യൻ പെനിൻസുലയിലെ ഏറ്റവും ഉയർന്ന മലനിരകളാണ് അൽ ഹജർ പർവതങ്ങൾ (അറബി: جِـبَـال الْـحَـجَـر, Rocky Mountains or Stone Mountains). ഒമാൻ ഉൾക്കടലിൽ നിന്നും 50-100 കിമീ അകലെ ഒമാന്റെ താഴ്ന്ന കടൽ സമതലത്തെ ഉയർന്ന പീഠമരുഭൂമിയിൽ നിന്നും അൽ ഹജർ പർവതങ്ങൾ വേർതിരിക്കുന്നു.
വസ്തുതകൾ അൽ-ഹജർ പർവതങ്ങൾ, ഉയരം കൂടിയ പർവതം ...
അടയ്ക്കുക
"അൽ" (അറബി: اَلْ) എന്നതിന് അർത്ഥം "ദി", "ഹജർ" (അറബി: حَـجَـر) എന്നാൽ "കല്ല്" അല്ലെങ്കിൽ "പാറ" എന്നാണ്. അതിനാൽ "അൽ-ഹജർ" (അറബി: اَلْـحَـجَـر) "ദി സ്റ്റോൺ" അല്ലെങ്കിൽ "ദി റോക്ക്" എന്ന് നിർവചിക്കാം.