അന്റോണിയോ തബുക്കി
From Wikipedia, the free encyclopedia
ഇറ്റാലിയൻ എഴുത്തുകാരനും പോർട്ടുഗീസ് ഭാഷാ വിദഗ്ദ്ധനുമായിരുന്നു അന്റോണിയോ തബുക്കി.(ജ:സെപ്റ്റം: 24, 1943 – മാർച്ച് 25, 2012) ഫെർണാണ്ടോ പെസ്സ്വായുടെ കൃതികൾ അദ്ദേഹം ഇറ്റാലിയൻ ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യുകയുണ്ടായി. തബൂക്കിയുടെ ഉപന്യാസങ്ങളും കൃതികളും അനേകം ഭാഷകളിലേയ്ക്ക് ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി.ചില സൃഷ്ടികൾഫ്രഞ്ച് ബഹുമതികൾക്ക് അർഹമായി. നോബൽ പുരസ്കാരത്തിനും തബൂക്കി ശുപാർശ ചെയ്യപ്പെട്ടിരുന്നു.[2]
അന്റോണിയോ തബുക്കി | |
---|---|
ജനനം | (1943-09-24)സെപ്റ്റംബർ 24, 1943 Pisa, Italy |
മരണം | മാർച്ച് 25, 2012(2012-03-25) (പ്രായം 68)[1] Lisbon, Portugal |
തൊഴിൽ | Novelist, Short story writer |
ദേശീയത | Italian, Portuguese |
Period | 1975–2012 |
പങ്കാളി | María José de Lancastre |
നോവലിസ്റ്റ് എന്ന നിലയിൽ തബൂക്കി ശ്രദ്ധിയ്ക്കപ്പെട്ടത് ഇന്ത്യയെ കേന്ദ്രീകരിച്ച് രചിച്ച ഇന്ത്യൻ നോക്റ്റൂൺ(Indian Nocturne)എന്ന കൃതിയിലുടെയാണ്.1984 ൽ ആണ് ഈ കൃതി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. ഇന്ത്യയിൽ വച്ചുകാണാതായ സേവ്യർ എന്ന പോർട്ടുഗീസുകാരനെ തേടി സുഹൃത്തു നടത്തുന്ന അന്വേഷണമാണ് ഈ കൃതിയുടെ ഇതിവൃത്തം. തബൂക്കിയുടെ മറ്റൊരു വിഖ്യാതകൃതിയാണ് ദമാസീനോ മൊണ്ടേറിയോയുടെ കാണാതായ തല" (The Missing Head of Damasceno Monteiro). ഈ നോവൽ നിഷ്ഠൂരമായ ഒരു കൊലപാതകത്തിന്റെ വാസ്തവം പുറത്തുകൊണ്ടുവരുന്നതിനു കാരണമായ രചനയാണ്. യൂറോപ്യൻ യൂണിയന്റെ സ്ട്രാസ് ബർഗിലുള്ള കാര്യാലയത്തിൽഗവേഷണം നടത്തിയാണ് ഈ നോവലിനുള്ള വസ്തുതകൾ അദ്ദേഹം ശേഖരിച്ചത്.[3]