യയാതി
From Wikipedia, the free encyclopedia
പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന രാജാവും നഹുഷനു അശോകസുന്ദരിയിൽ ജനിച്ച പുത്രനുമാണ് യയാതി. യദുവിൻറേയും പുരുവിൻറേയും പിതാവ്. വേദപണ്ഡിതനായിരുന്ന യയാതിക്ക് ദേവയാനി, ശർമിഷ്ഠ എന്നീ രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരുടെ മകളായിരുന്നു ദേവയാനി. അസുരരാജാവായ വൃഷപർവ്വന്റെ മകളായിരുന്നു ശർമിഷ്ഠ. ദേവയാനിയുടെ തോഴിയായിരുന്നു ശർമിഷ്ഠ.
- ഈ പേരിലുള്ള മറാഠി നോവലിനെക്കുറിച്ചറിയാൻ, ദയവായി യയാതി (നോവൽ) കാണുക.