ദേശീയ ചലച്ചിത്രപുരസ്കാരം
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്കാരം / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്കാരമാണ് ദേശീയ ചലച്ചിത്രപുരസ്കാരം. ഫിലിംഫെയർ പുരസ്കാരത്തോളം തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ പുരസ്കാരം ആരംഭിച്ചത് 1954-ൽ ആണ്.[1] 1973 മുതൽ ഇത് ഭാരത സർക്കാറിന്റെ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിന്റെ (Directorate of Film Festival) നിയന്ത്രണാധികാരത്തിലാണ്.[2][3]
ദേശീയ ചലച്ചിത്രപുരസ്കാരം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
വിഭാഗം | ചലച്ചിത്രം | |
നിലവിൽ വന്നത് | 1954 | |
അവസാനം നൽകിയത് | 2007 | |
നൽകിയത് | ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ, ഇന്ത്യ | |
വിവരണം | ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്കാരം. |
എല്ലാ വർഷവും സർക്കാർ നിയമിച്ച ഒരു സംഘം, ചലച്ചിത്രങ്ങളിലെ വിവിധ മേഖലയിലുള്ള വിജയികളെ തിരഞ്ഞെടുക്കുന്നു. ന്യൂ ഡെൽഹിയിൽ വച്ചാണ് ദേശീയ ചലച്ചിത്രപുരസ്കാരം നൽകപ്പെടുന്നത്. രാഷ്ട്രപതിയാണ്, വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവ വേദിയിൽ പുരസ്കാരം ലഭിച്ച ചിത്രങ്ങൾ ജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. ഒരു വർഷം മുൻപ് ഇന്ത്യയൊട്ടാകെ നിർമ്മിച്ച ചലച്ചിത്രങ്ങളാണ് അതിനടുത്ത വർഷം പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. ഇന്ത്യയൊട്ടാകെ നിർമ്മിച്ച ചലച്ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച ഇന്ത്യൻ ചലച്ചിത്രം തിരഞ്ഞെടുക്കുന്നതോടൊപ്പം തന്നെ, ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും അതതു ഭാഷകളിലെ ഏറ്റവും മികച്ച ചിത്രവും തിരഞ്ഞെടുക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അമേരിക്കൻ അക്കാദമി പുരസ്കാരളുടെ അത്രയും തുല്യ മൂല്യമുള്ള പുരസ്കാരമായി ദേശീയ ചലച്ചിത്രപുരസ്കാരത്തെ കണക്കാക്കുന്നു.[4][5][6]