കാലടി
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം / From Wikipedia, the free encyclopedia
കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും [[അങ്കമാലിക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്. ഈ പട്ടണത്തിൽ പ്രശസ്തമായ സംസ്കൃത സർവ്വകലാശാല സ്ഥിതിചെയ്യുന്നു.സ്വാമി ആഗമാനന്ദൻ സ്ഥാപിച്ച ശ്രീ ശങ്കരാ കോളേജ്(1964), ബ്രഹമാനന്ദോദയ സ്കൂൾ (1934) എന്നിവ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി കാലടിയ്ക്ക് ഏകദേശം 10 കി.മീ. അകലെയാണ് സ്ഥിതിചെയ്യുന്നത്. മലഞ്ചരക്ക് വ്യാപാരം, കൃഷി, അരി വ്യവസായം എന്നിവക്ക് പ്രശസ്തി ആർജിച്ചതാണ് കാലടി.ശ്രീരാമകൃഷ്ണ അഡ്വൈത ആശ്രമവും, ശൃംഗേരി ക്ഷേത്രവും, കാഞ്ചി ശ്രീ ശങ്കര സ്തൂപവും, മുതലക്കടവും കാലടിയുടെ ആകർഷണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു. ഹിന്ദു , കൃസ്ത്യൻ, ഇസ്ളാം മത വിഭാഗങ്ങളിൽ പെട്ട ജനങ്ങൾ ഒരുമയോടെ ഈ ദേശത്തു കഴിഞ്ഞു വരുന്നു.കാലടി ശിവരാത്രി പ്രസിദ്ധമാണ്. ആധുനിക കാലടിയുടെ പിതാവ് എന്ന് സ്വാമി ആഗമാനന്ദൻ അറിയപ്പെടുന്നു.
Kalady കാലടി | |
---|---|
city | |
ആദി ശങ്കരൻ ശിഷ്യന്മാരോടൊപ്പം (1904-ൽ രാജ രവിവർമ്മ വരച്ച ചിത്രം) | |
Coordinates: 10.1661°N 76.4389°E / 10.1661; 76.4389 | |
Country | India |
State | Kerala |
District | Ernakulam |
City UA | Kochi |
സ്ഥാപകൻ | Varghese |
• ഭരണസമിതി | UDF |
• ആകെ | 16.44 ച.കി.മീ.(6.35 ച മൈ) |
(2001 Census) | |
• ആകെ | 24,707 |
• ജനസാന്ദ്രത | 1,503/ച.കി.മീ.(3,890/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL 63 |
കാലടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാലടി (വിവക്ഷകൾ) എന്ന താൾ കാണുക. |